മലയാളി യുവതി കുവൈറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ആശങ്ക തുടരുന്നു... ആദ്യം കോവിഡ് ആണെന്ന് പറഞ്ഞെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മറ്റൊന്ന്... കോട്ടയം ഗാന്ധിനഗര്‍ പെരുമ്ബായിക്കാട് തേക്കനയില്‍ സുമി ടിയുടെ മൃതദേഹ പരിശോധനാ ഫലത്തില്‍ തിരിമറി നടത്താന്‍ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ മുഖേന ശ്രമം നടക്കുന്നുവെന്ന് ആരോപണം

കുവൈറ്റില്‍ എംബസി ഷെല്‍ട്ടറില്‍ കഴിയവേ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി യുവതിയുടെ മൃതദേഹ പരിശോധന തിരുത്താന്‍ എംബസി ഉദ്യോഗസ്ഥരില്‍ നിന്നും നീക്കം നടക്കുന്നുവെന്ന ആരോപണവുമായി ബന്ധുക്കള്‍. രണ്ടാം തീയതി മരിച്ച നിലയില്‍ കുവൈറ്റ് മുബാറഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോട്ടയം ഗാന്ധിനഗര്‍ പെരുമ്ബായിക്കാട് തേക്കനയില്‍ സുമി ടിയുടെ മൃതദേഹ പരിശോധനാ ഫലത്തില്‍ തിരിമറി നടത്താന്‍ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ മുഖേന ശ്രമം നടക്കുന്നുവെന്നാണ് പുതിയ ആരോപണം. കേസില്‍ ആരോപണ വിധേയനായ എംബസി വോളന്റിയറെ രക്ഷിക്കാനാണ് നീക്കം.
ഇതിനായി എംബസിയില്‍ നിന്നും സുമിയുടെ വൈദ്യപരിശോധന നടത്തിയ ലാബിലെ മലയാളി ജീവനക്കാരെ സ്വാധീനിച്ച് റിപ്പോര്‍ട്ട് തിരുത്താന്‍ നീക്കം നടത്തിയതായി ആശുപത്രിയിലെ മലയാളി ജീവനക്കാര്‍ തന്നെയാണ് നാട്ടിലുള്ള ബന്ധുക്കള്‍ക്ക് വിവരം കൈമാറിയത്. സുമിയുടെ മൃതദേഹ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്ന തരത്തില്‍ റിപ്പോര്‍ട്ട് സംഘടിപ്പിക്കാനാണ് നീക്കം.
ഇത്തരം കാര്യങ്ങളില്‍ എംബസിയുടെ വെല്‍ഫെയര്‍ വിഭാഗമാണ് ഇടപെടലുകള്‍ നടത്തേണ്ടതെന്നിരിക്കെ മറ്റൊരു വിഭാഗം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനാണ് ലാബിലെ മലയാളി ജീവനക്കാരനുമായിബന്ധപ്പെട്ടതെന്നാണ് ആരോപണം. സുമിയുടെ മരണത്തില്‍ ഗാന്ധിനഗര്‍ പോലീസ് പ്രതിചേര്‍ത്തിട്ടുള്ള ( 281/ 2020/ നമ്ബര്‍ കേസ് ) മനോജ് കുര്യനുമായി അടുത്ത ബന്ധമുള്ള എംബസിയിലെ ഉദ്യോഗസ്ഥനാണ് ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തിയതായി പറയുന്നത്. രണ്ടാം തീയതി മരണം സംഭവിച്ച് കോവിഡ് പരിശോധന നടത്തുകയും ഫലം നെഗറ്റീവ് ആകുകയും ചെയ്ത കേസിലാണ് 5 ദിവസങ്ങള്‍ക്ക് ശേഷം നേരെ വിപരീതമായി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ നീക്കം നടത്തുന്നത്. കോവിഡ് പോസിറ്റീവ് ആക്കി സുമിയുടെ മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്നത് തടയാനാണ് പുതിയ നീക്കം.
മൃതദേഹം നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തിയാല്‍ മരണത്തിലെ ദുരൂഹത മറനീക്കി പുറത്തുവരുമെന്നതാണ് കള്ളക്കളികള്‍ക്ക് കാരണം. ഇനി ഇപ്രകാരം സുമിക്ക് കോവിഡ് പോസിറ്റീവ് എന്ന് വ്യാജ റിപ്പോര്‍ട്ട് ഉണ്ടാക്കിയാല്‍ ലാബിലെ ജീവനക്കാരനെതിരെ വിദേശകാര്യമന്ത്രാലയം വഴി നടപടിക്ക് നീക്കം നടക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി ഡല്‍ഹിയിലുള്ള ചില രാഷ്ട്രീയ നേതാക്കള്‍ ഇതിനോടകം കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് റിപ്പോര്‍ട്ടില്‍ തിരിമറി നടത്താന്‍ നീക്കം നടത്തുന്നതായി കാണിച്ച് പരാതി നല്‍കിക്കഴിഞ്ഞു. പ്രശ്നത്തില്‍ ഇടപെടല്‍ നടത്തിയ തോമസ് ചാഴികാടന്‍ എം പിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ക്ക് ശ്രമിക്കുന്നുണ്ട്. വൈദ്യപരിശോധനയില്‍ തിരിമറി നടത്തുകയെന്നത് കുവൈറ്റില്‍ രാജ്യദ്രോഹത്തിന് തുല്യമായ കേസായാണ് പരിഗണിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്ബ് വൈദ്യ പരിശോധനാ ഫലത്തില്‍ വ്യതിയാനം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇടുക്കി സ്വദേശിയായ മലയാളി യുവാവ് അറസ്റ്റിലാകുകയും വര്‍ഷങ്ങളോളം ജയിലില്‍ കിടക്കുകയും ചെയ്തതാണ്.
സര്‍ക്കാര്‍ തലത്തില്‍ നടത്തിയ ഇടപെടലാണ് ഒടുവില്‍ ഈ യുവാവിന്റെ മോചനത്തിന് വഴിയൊരുക്കിയത്.സുമിയുടെ മൃതദേഹ പരിശോധനാ ഫലത്തില്‍ തിരിമറി നടത്തി കോവിഡ് പോസിറ്റീവ് ആണെന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങി മലയാള മാധ്യമങ്ങളില്‍ വാര്‍ത്ത വരുത്തിച്ച് ബന്ധുക്കളില്‍ നിന്നും മൃതദേഹം കുവൈറ്റില്‍ സംസ്കരിക്കാന്‍ അനുമതി പത്രം വാങ്ങാനാണ് നിലവില്‍ നടക്കുന്ന നീക്കങ്ങള്‍. എന്നാല്‍ ഈ ചതി ഇതിനോടകം തിരിച്ചറിഞ്ഞ ബന്ധുക്കള്‍ ഇതിനെതിരെ രംഗത്ത് വന്നുകഴിഞ്ഞു.
https://www.facebook.com/Malayalivartha



























