കന്യാസ്ത്രീ മഠത്തിലെ അന്തേവാസിയായ വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി..തിരുവല്ല പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ് മഠത്തിലാണ് സംഭവം

കന്യാസ്ത്രീ മഠത്തിലെ അന്തേവാസിയായ വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ് മഠത്തിലാണ് സംഭവം.
ചുങ്കപ്പാറ സ്വദേശിനിയായ ദിവ്യ പി ജോണിനെയാണ് (21) മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കന്യാസ്ത്രീയാകാനുള്ള പരിശീലനത്തിലായിരുന്നു ദിവ്യ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
1992 മാര്‍ച്ച് 27നാണ് ബി.സി.എം കോളജ് രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന സിസ്റ്റര്‍ അഭയ കോട്ടയം പയസ് ടെന്ത് കോണ്‍വന്‍റ് വളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്..ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് 1992 ഏപ്രില്‍ 14ന് ക്രൈം ബ്രാഞ്ചിന് കൈമാക്കുകയായിരുന്നു . കേസന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് 1993 ജനുവരി 30ന് സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യയാണെന്നു ചൂണ്ടിക്കാട്ടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
ഈ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് അഭയ ആക്ഷന്‍ കൌണ്‍സില്‍ ഹൈക്കോടതിയെ സമീപിച്ചു. 1993 മാര്‍ച്ച് 29ന് ഹൈക്കോടതി നിര്‍ദേശപ്രകാരം കേസ് സി.ബി.ഐ ഏറ്റെടുത്തു ഇതിനിടയില്‍ ക്രൈംബ്രാഞ്ച് കേസിലെ പല നിര്‍ണ്ണായക തെളിവുകളും നശിപ്പിച്ചു എന്നും ആരോപണമുണ്ട്.. കേസ് അന്വേഷിച്ച സി.ബി.ഐ ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ചിന്‍റെ വാദം ശരിയല്ലെന്ന് കണ്ടെത്തിയിരുന്നു..എങ്കിലും തെളിവുകളിടെ അഭാവത്തിൽ കേസ് എങ്ങുമെത്തിയില്ല
ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയതെളിവുകളുമാണ് സി.ബി.ഐ. ആശ്രയിക്കുന്നത്. അതുകൊണ്ട് സിസ്റ്റർ അഭയയുടെ തലയ്ക്കേറ്റ മാരകക്ഷതമാണ് മരണകാരണമെന്ന് െഫാറൻസിക് വിദഗ്ദ്ധൻ ഡോക്ടർ വി.കന്തസ്വാമി പറഞ്ഞത് കേസിൽ ഏറെ നിർണായകമായി
കന്തസ്വാമിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അഭയയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമുള്ള നിഗമനത്തിൽ സി.ബി.ഐ. എത്തിയതും അന്വേഷണം നടത്തിയതും . 2009 ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിച്ചത് . കേസിലെ പ്രതികള്‍ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്ന സാഹചര്യത്തില്‍ നടപടികള്‍ നിരന്തരമായി മാറ്റിവയ്ക്കുകയായിരുന്നു.
അഭയയെ കൊന്നത് തോമസ് കോട്ടൂരാണെന്നും മറ്റു രണ്ടു പ്രതികള്‍ ഫാദര്‍ ജോസ് പുതൃക്കയലും മൂന്നാം പ്രതിയായ സ്റ്റെഫിയും ഇദ്ദേഹത്തെ സഹായിക്കുകയായിരുന്നുവെന്നുമാണ് സിബിഐയുടെ കണ്ടെത്തി എങ്കിലും ഇതു തെളിയിക്കാനാവശ്യമായ ശക്തമായ തെളിവുകള്‍ സിബിഐയുടെ പക്കല്‍ ഇല്ലായിരുന്നു ..
അഭയ കൊല്ലപ്പെട്ട ദിവസം രാത്രം ഫാദര്‍ ജോസ് പുതൃക്കയില്‍ കോണ്‍വന്‍റില്‍ വന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ കോടതി പ്രതിയെ കുറ്റവിമുക്തനാക്കി .അതേസമയം കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതിയായ സ്റ്റെഫിയും വിചാരണ നേരിട്ടു
രണ്ടുഘട്ടമായി നടന്ന അന്വേഷണത്തില്‍ 177 സാക്ഷികളെയാണ് സിബിഐ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്
https://www.facebook.com/Malayalivartha



























