Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ബിസിനസില്‍ പങ്കാളിയാക്കാം എന്ന പരസ്യം നല്‍കി കോടികൾ വാഗ്ദാനം നൽകും... 15 ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ഒരു കോടി രൂപ ഉണ്ടെന്ന് പറഞ്ഞ് ബാഗില്‍ നിറയെ കടലാസുകെട്ടുകള്‍ നല്‍കി; ചങ്ങരംകുളം സ്വദേശികളെ പോലീസ് പൊക്കിയത് അതി വിദഗ്ദ്ധമായി....

07 MAY 2020 03:36 PM IST
മലയാളി വാര്‍ത്ത

പരസ്യം നല്‍കി നോട്ടിരട്ടിപ്പ് തട്ടിപ്പ് നടത്തുന്ന സംഘം ചങ്ങരംകുളം പോലീസിന്റെ പിടിയിലായി. വളയംകുളം സ്വദേശിയുടെ പരാതിയില്‍ കണ്ണൂര്‍ ശ്രീകണ്ഠാപുരം തട്ടാപ്പറമ്പില്‍ ഷിബു(45) തലശ്ശേരി ഏറഞ്ചേരി വീട്ടില്‍ സുബിന്‍(40) എന്നിവരെയാണ് ചങ്ങരംകുളം സി.ഐ. ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്. അഞ്ചുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം.

ബിസിനസില്‍ പങ്കാളിയാക്കാം എന്ന പരസ്യം നല്‍കി വളയംകുളം സ്വദേശി അബൂബക്കറില്‍നിന്ന് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുക്കുകയും പിന്നീട് പെരിന്തല്‍മണ്ണയില്‍വെച്ച്‌ ഒരു കോടി രൂപ ഉണ്ടെന്ന് പറഞ്ഞ് ബാഗില്‍ നിറയെ കടലാസുകെട്ടുകള്‍ നല്‍കി അബൂബക്കറിനെ കബളിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. കേസില്‍ കൊട്ടാരക്കര സ്വദേശികളായ രണ്ടു പേര്‍ കൂടി പിടിയിലാവാനുണ്ടെന്ന് സി.ഐ. പറഞ്ഞു.

കാസര്‍കോട് തൃക്കരിപ്പൂരില്‍ ബീതിച്ചേരിയിലെ ക്വാര്‍ട്ടേഴ്സില്‍നിന്നാണ് അന്വേഷണസംഘം പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.

പിടിയിലായ തട്ടിപ്പുസംഘം സമാനമായ നിരവധി തട്ടിപ്പുകള്‍ നടത്തിയതായി പോലീസ് സംശയിക്കുന്നുണ്ട്. എ.എസ്.ഐ. സജീവ്, സി.പി.ഒമാരായ അരുണ്‍, സരിത എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

പ്രതികളെ വ്യാഴാഴ്ച പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (9 minutes ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (15 minutes ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (26 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (56 minutes ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (1 hour ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (1 hour ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (1 hour ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (1 hour ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (2 hours ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (2 hours ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (2 hours ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ  (3 hours ago)

Malayali Vartha Recommends