അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത കണ്ടതിനെ തുടർന്ന് വിവിധ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു ....വേനല്‍മഴയോട് അനുബന്ധിച്ചുള്ള മഴയായതിനാൽ ശക്തമായ ഇടിമിന്നൽ ഉണ്ടാകാൻ സാധ്യത

അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത കണ്ടതിനെ തുടർന്ന്
വിവിധ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു . വേനല്‍മഴയോട് അനുബന്ധിച്ചുള്ള മഴയായതിനാൽ ശക്തമായ ഇടിമിന്നൽ ഉണ്ടാകാൻ സാധ്യത ഉണ്ട് . ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ആണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതൽ
മെയ് 7 ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും മെയ് 11 ന് വയനാട് ജില്ലയിലുമാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മിമീ മുതല്‍ 115.5 മീമീ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
2020 മെയ് 07 മുതല്‍ മെയ് 11 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha



























