Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കൊവിഡിനെതിരായുള്ള പോരാട്ടത്തില്‍ മോദി പോലും തളര്‍ന്നു പക്ഷേ കേരളം തളര്‍ന്നില്ല; ഇന്ത്യക്കുതന്നെ മാതൃകയായി കേരളത്തിന്റെ കൊവിഡ് പോരാട്ടം അടുത്ത ഘട്ടത്തിലേക്ക്

08 MAY 2020 01:15 AM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ഏഴായിരം കഴിഞ്ഞു. ഇന്ന് മാത്രം 388 പേരില്‍ കൊവിഡ് രോഗം കണ്ടെത്തി. ഇതോടെ രോഗബാധിതരുടെ എണ്ണം 7013 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ സംസ്ഥാനത്ത് 29 പേരാണ് മരിച്ചത്. പ്രത്യേക നിയന്ത്രങ്ങളുടെ ഭാഗമായി ഇവിടെ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണാണ്. ഇത്തരത്തില്‍ ഗുജറാത്തില്‍ രോഗബാധിതരുടെ എണ്ണവും മരണനിരക്കും വര്‍ദ്ധിക്കുന്നത് കേന്ദ്ര സര്‍ക്കാരിലും ബി.ജെ.പി നേതൃത്വത്തിലും കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനത്ത് കൊവിഡ് ബാധ നിയന്ത്രിക്കാനായില്ലെന്നത് അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമേല്‍പ്പിക്കുന്നുണ്ട് ഈ സാഹചര്യത്തില്‍ വലിയ നേട്ടമാണ് കേരളത്തിന്റേത്, നേതൃ മികവും ആരോഗ്യ പ്രവര്‍ത്തകരുടെ അര്‍പ്പണബോധവുമാണ് ഇതിന് പിന്നിലെന്നത് ആര്‍ക്കും നിഷേധിക്കാനാകാത്ത ഒന്നാണ്. രോഗികളുടെ എണ്ണം ഇത്രയും കൂടിയിരുന്ന സംസ്ഥാനങ്ങളില്‍ കോണ്ടാക്ട് ട്രൈസിങ് ഭലവത്തായ രീതിയില്‍ നടത്താന്‍ കഴിഞ്ഞ സംസ്ഥാനം കേരളം മാത്രമാണ്.

നമുക്കറിയാം കൊവിഡിന്റെ തുടക്കക്കാലത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളിലൊന്നായിരുന്നു കേരളം. മാത്രമല്ല ഇന്ത്യയില്‍ ആദ്യമായി കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനവും കേരളമായിരുന്നു.

എന്നാല്‍ ദിവസങ്ങള്‍ കഴിയേ രാജ്യത്തുതന്നെ ഏറ്റവും മികച്ച രോഗ പ്രതിരോധം കാഴ്ചവച്ച സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം മാറുന്നത് മലയാളികള്‍ കണ്ടു. കേരളത്തില്‍ വന്ന വിദേശികള്‍ പോലും തങ്ങള്‍ കേരളം വിട്ട് പോകുന്നില്ലെന്നും സ്വന്തം നാടുകളേക്കാള്‍ സുരക്ഷിതം ഇവിടമാണെന്ന് പറയുന്നതും നാം കേള്‍ക്കുകയുണ്ടായി.

നിലവില്‍ കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണം 25 മാത്രമാണ്. പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസങ്ങള്‍ കൂടിവരുന്നു എന്നതും കേരളത്തിന്റെ മറ്റൊരു നേട്ടമാകുന്നു. മാര്‍ച്ച് ഒന്ന്, മൂന്ന്, നാല്, ആറ്, ഏഴ് എന്നീ ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റ കൊവിഡ് രോഗബാധ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം സംസ്ഥാനത്ത് രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടിവരികയും ചെയ്യുന്നുണ്ട്.അസൂയാവഹമായ ഈ നേട്ടത്തിന് പിന്നില്‍ തീര്‍ച്ചയായും സര്‍ക്കാരും വിശ്രമമില്ലാത്ത പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ആരോഗ്യപ്രവര്‍ത്തകരുമാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനാകാതെ പകച്ചുനില്‍ക്കുമ്പോഴാണ് കേരളം രാജ്യത്തിനാകെ മാതൃകയാകുന്നത്.

ഒഡിഷ, ജാര്‍ഖണ്ഡ്, ചണ്ഡിഗര്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കൊവിഡ് രോഗപ്രതിരോധത്തില്‍ കൈവരിച്ച നേട്ടങ്ങളും പ്രശംസ അര്‍ഹിക്കുന്നുണ്ടെന്നത് മറ്റൊരു കാര്യം. എന്നാല്‍ യഥാര്‍ത്ഥ വെല്ലുവിളി കേരളം നേരിടാന്‍ ഒരുങ്ങുന്നതേയുള്ളൂ എന്നതാണ് സത്യം. ഗള്‍ഫ് രാജ്യങ്ങള്‍, ഇതര സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കേരളീയര്‍ സ്വദേശത്തേക്ക് മടങ്ങിയെത്താന്‍ ആരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍.

മികച്ച രോഗപ്രതിരോധ സംവിധാനങ്ങളും ജാഗ്രതയും കൊണ്ടുമാത്രമേ ഈ ഈ വെല്ലുവിളിയെ സംസ്ഥാന സര്‍ക്കാരിന് ഫലപ്രദമായി പ്രഹരിക്കാനാകൂ. ഇതിനാവശ്യമായ സജ്ജീകരണങ്ങള്‍ സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തരും തയ്യാറാക്കിയിട്ടുണ്ടെങ്കിലും വീണ്ടും സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം കൂടാനുള്ള സാദ്ധ്യത ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (7 minutes ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (16 minutes ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (22 minutes ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (33 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (1 hour ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (1 hour ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (1 hour ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (1 hour ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (2 hours ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (2 hours ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (2 hours ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (2 hours ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

Malayali Vartha Recommends