കൊവിഡില്‍ കേരളത്തിന്റെ മുന്നണി 'പോരാളി' 'വോഗ് വാരിയേഴ്സ്' പട്ടികയില്‍; ആരോഗ്യമന്ത്രി കെ കെ ശൈലജയ ടീച്ചര്‍ക്ക് അഭിമാന നേട്ടം

അഭിമാനമായി ടീച്ചറമ്മ വോഗ് വാരിയേഴ്സ് പട്ടികയില്‍ കെ കെ ശൈലജ ടീച്ചറും. കൊവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ള വനിതകളെ ആദരിക്കാന്‍ ലോകപ്രശസ്ത ഫാഷന്‍, ലൈഫ്സ്‌റ്റൈല്‍ മാഗസിന്‍ വോഗ് അവതരിപ്പിക്കുന്ന വോഗ് വാരിയേഴ്സ് സീരിസിലാണ് സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഇടംനേടിയത്. കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളിലെ മികവ് ചൂണ്ടിക്കാട്ടിയാണ് ആരോഗ്യമന്ത്രിയെ സീരീസിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. നിപ്പ വൈറസിന് ശേഷം, പൊതുജനാരോഗ്യമെന്ന ലക്ഷ്യവുമായി കൊറോണ വൈറസിനെതിരായ യുദ്ധത്തില്‍ കേരളത്തിന്റെ ആരോഗ്യമന്ത്രി മുന്നിട്ട് നില്‍ക്കുന്നുവെന്ന് വോഗ് ഇന്ത്യ പറയുന്നു. ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെയാണ് ആരോഗ്യമന്ത്രിയെന്ന നിലയില്‍ കെ കെ ശൈലജ നേരിടുന്നത്. അധ്യാപികയായി കരിയര്‍ ആരംഭിച്ച അവര്‍ ആരോഗ്യമന്ത്രി എന്ന നിലയില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്- ലേഖനത്തില്‍ പറയുന്നു.
നമുക്കറിയാം കൊവിഡിന്റെ തുടക്കക്കാലത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളിലൊന്നായിരുന്നു കേരളം. മാത്രമല്ല ഇന്ത്യയില്‍ ആദ്യമായി കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനവും കേരളമായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിയേ രാജ്യത്തുതന്നെ ഏറ്റവും മികച്ച രോഗ പ്രതിരോധം കാഴ്ചവച്ച സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം മാറുന്നത് മലയാളികള്‍ കണ്ടു. കേരളത്തില്‍ വന്ന വിദേശികള്‍ പോലും തങ്ങള്‍ കേരളം വിട്ട് പോകുന്നില്ലെന്നും സ്വന്തം നാടുകളേക്കാള്‍ സുരക്ഷിതം ഇവിടമാണെന്ന് പറയുന്നതും നാം കേള്‍ക്കുകയുണ്ടായി.
നിലവില്‍ കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണം 25 മാത്രമാണ്. പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസങ്ങള്‍ കൂടിവരുന്നു എന്നതും കേരളത്തിന്റെ മറ്റൊരു നേട്ടമാകുന്നു. മാര്‍ച്ച് ഒന്ന്, മൂന്ന്, നാല്, ആറ്, ഏഴ് എന്നീ ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റ കൊവിഡ് രോഗബാധ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം സംസ്ഥാനത്ത് രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടിവരികയും ചെയ്യുന്നുണ്ട്.അസൂയാവഹമായ ഈ നേട്ടത്തിന് പിന്നില്‍ തീര്‍ച്ചയായും സര്‍ക്കാരും വിശ്രമമില്ലാത്ത പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ആരോഗ്യപ്രവര്‍ത്തകരുമാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനാകാതെ പകച്ചുനില്‍ക്കുമ്പോഴാണ് കേരളം രാജ്യത്തിനാകെ മാതൃകയാകുന്നത്.
https://www.facebook.com/Malayalivartha



























