Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

തിരുവനന്തപുരത്ത് വീണ്ടും കൊറോണ; ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് വന്ന കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്; തമിഴ്‌നാട് സര്‍ക്കാരാണ് രോഗവിവരം അറിയിച്ചത്

08 MAY 2020 02:23 AM IST
മലയാളി വാര്‍ത്ത

ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് വന്ന കുട്ടിക്ക് കൊവിഡ് രോഗം ഉണ്ടെന്ന് സ്ഥിരീകരിച്ചതായി തമിഴ്നാട് സര്‍ക്കാര്‍. തിരുവനന്തപുരത്തേക്ക് വന്ന കുട്ടിയെ ഇതോടെ ആശുപത്രിയിലേക്ക് മാറ്റി. ചെന്നൈയില്‍ നിന്ന് കുടുംബാംഗങ്ങള്‍ക്ക് ഒപ്പം ചൊവ്വാഴ്ചയാണ് കുട്ടി കേരളത്തിലെത്തിയത്. കുട്ടിയുടെ സ്രവം കേരളവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ചെന്നൈയില്‍ മാത്രം ഇന്ന് 316 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 5409 ലേക്കെത്തി. സംസ്ഥാനത്ത് ഇന്ന് മാത്രം 580 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം കേരളത്തില്‍ ഇന്ന് ആര്‍ക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടില്ല. അഞ്ച് പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. ഇനി 25 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 474 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് തമിഴ്‌നാട്ടില്‍നിന്ന് പുറത്തുവരുന്നത്. കോവിഡ് രോഗികളുടെ എണ്ണം 5,409 ആയി ഉയര്‍ന്നു. മരണം 37 ആയി. വ്യാഴാഴ്ച സംസ്ഥാനത്ത് പുതുതായി 508 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും രണ്ട് പേര്‍ മരിച്ചതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ ഏറെയും കോവിഡ് വ്യാപന മേഖലയായ ചെന്നൈ കോയമ്പേട് മാര്‍ക്കറ്റുമായി ബന്ധമുള്ളവരാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ചികിത്സയിലുള്ള 31 പേര്‍ വ്യാഴാഴ്ച രോഗമുക്തരായി. ഇതുവരെ 1,547 പേരാണ് സംസ്ഥാനത്ത് രോഗം ഭേദമായി ആശുപത്രി വിട്ടത്. 3,825 പേര്‍ ചികിത്സയില്‍ തുടരുകയാണ്. ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 2647 പേര്‍. കടലൂരില്‍ 356 പേര്‍ക്കും അരിയാലൂരില്‍ 245 പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (6 minutes ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (15 minutes ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (21 minutes ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (32 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (1 hour ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (1 hour ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (1 hour ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (1 hour ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (2 hours ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (2 hours ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (2 hours ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (2 hours ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

Malayali Vartha Recommends