Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

തിരിച്ചെത്തിയവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയ 3 പേരെ ഐസലേഷനിലേക്ക് മാറ്റി; കൊച്ചിയിലെ പരിശോധനകളെല്ലാം പൂര്‍ത്തിയായി; പവാസികള്‍ ഏഴ് ദിവസം നിരീക്ഷണത്തില്‍ കഴിയണം എന്നാണ് നിര്‍ദേശം

08 MAY 2020 02:48 AM IST
മലയാളി വാര്‍ത്ത

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് നീണ്ട കാത്തിരിപ്പിനൊടുവില്‍ ജന്‍മനാട്ടിലെത്തിയ 363 പ്രവാസികള്‍ വീടുകളിലും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കും യാത്രയായി. 'വന്ദേഭാരത്' ദൗത്യത്തിന്റെ ആദ്യദിനം രണ്ട് വിമാനങ്ങളിലായാണ് ഇത്രയും പ്രവാസികള്‍ കേരളത്തിലെത്തിയത്. നെടുമ്പാശേരിയില്‍ എത്തിയ 5 പേരെയും കരിപ്പൂരില്‍ നിന്ന് 3 പേരെയും കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കായി ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി. പ്രവാസികള്‍ ഏഴ് ദിവസം നിരീക്ഷണത്തില്‍ കഴിയണം എന്നാണ് നിര്‍ദേശം.

ഇതില്‍ മൂന്നു പേരെയാണ് രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയതിനെ തുടര്‍ന്ന് എറണാകുളം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റിയതായി വിവരം. ഒരാളെ ആസ്റ്റര്‍ മെഡി സിറ്റിയിലേയ്ക്ക് കൊണ്ടു പോയി. ഇദ്ദേഹം അവിടെ ചികിത്സയിലുള്ള ആളാണ് എന്നാണ് സൂചന. കളമശേരി എസ്‌സിഎംഎസ് ഹോസ്റ്റലില്‍ 16 പേരെ എത്തിക്കുമെന്നാണ് ഒടുവില്‍ ലഭിച്ച വിവരം. അതേസമയം രോഗലക്ഷണം പ്രകടമാക്കിയ രോഗികളുടെ കാര്യത്തില്‍ കൃത്യമായ എണ്ണം അടുത്ത ദിവസം മാത്രമെ അറിയാന്‍ സാധിക്കൂ. ഗര്‍ഭിണികളെയും കുട്ടികളെയും ഉള്‍പ്പടെയുള്ളവരെ സ്വകാര്യ വാഹനങ്ങളിലും ടാക്‌സികളിലുമായി വീടുകളിലേയ്ക്ക് അയച്ചിട്ടുണ്ട്.

49 ഗര്‍ഭിണികളും നാലു കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെടെ 181 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അടിയന്തര ചികിത്സയ്ക്കായി വന്ന 16 പേരും സംഘത്തിലുണ്ടായിരുന്നു. ഇവരെയും ഗര്‍ഭിണികളെയും കുട്ടികളെയും വീടുകളിലേയ്ക്ക് അയച്ചു. മറ്റുള്ളവര്‍ക്ക് അതതു ജില്ലകളിലാണു ക്വാറന്റീന്‍. ഉറ്റവരുടെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലേക്കു വന്ന 30 പേരും സംഘത്തിലുണ്ട്. യാത്രക്കാരില്‍ 25 പേരാണ് എറണാകുളം ജില്ലക്കാര്‍. ഇവരെ കളമശ്ശേരി എസ്‌സിഎംഎസ് കോളജ് ഹോസ്റ്റലിലേക്കു മാറ്റിയത്. ആരോഗ്യ പരിശോധനകള്‍ക്കായി നെടുമ്പാശേരിയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 18 അംഗ സംഘത്തെയാണു നിയോഗിച്ചിരുന്നത്. പൊലീസ്, റവന്യു ഉദ്യോഗസ്ഥരും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. പുറത്തു നിന്നുള്ള ആരെയും വിമാനത്താവള ടെര്‍മിനലിലേക്കു പ്രവേശിപ്പിച്ചില്ല. ഗര്‍ഭിണികള്‍ക്കും രോഗികള്‍ക്കും സ്വന്ത ഇഷ്ടപ്രകാരം ടാക്‌സിയിലൊ സ്വന്തമായി വരുത്തിയ കാറിലോ യാത്ര ചെയ്യാന്‍ അവസരം നല്‍കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (5 minutes ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (14 minutes ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (20 minutes ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (31 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (1 hour ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (1 hour ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (1 hour ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (1 hour ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (2 hours ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (2 hours ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (2 hours ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (2 hours ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

Malayali Vartha Recommends