Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ക്വാറന്റീന്‍: ചീഫ് സെക്രട്ടറിയുടെ ഉത്തരവ് തിരുത്തി

08 MAY 2020 06:24 AM IST
മലയാളി വാര്‍ത്ത

മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വാറന്റീന്‍ ദിനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടായതിനെത്തുടര്‍ന്ന് ചീഫ് സെക്രട്ടറി ബുധനാഴ്ച ഇറക്കിയ ഉത്തരവ് തിരുത്തി. മുഖ്യമന്ത്രി ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത് പ്രവാസികള്‍ 7 ദിവസം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ കഴിയണമെന്നും രോഗമില്ലെങ്കില്‍ വീട്ടിലേക്കു പോയി 7 ദിവസംകൂടി ക്വാറന്റീനില്‍ കഴിയണമെന്നുമായിരുന്നു.

എന്നാല്‍ ചീഫ് സെക്രട്ടറിയുടെ പേരിലിറങ്ങിയ ഉത്തരവില്‍ കേരളത്തിലെത്തുന്ന പ്രവാസികള്‍ 14 ദിവസം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ കഴിയണമെന്നായിരുന്നു ഉണ്ടായിരുന്നത്. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി. ഉദ്യോഗസ്ഥര്‍ ഉത്തരവ് തയാറാക്കിയപ്പോള്‍ പിഴവുണ്ടായെന്ന വിശദീകരണമാണ് ചീഫ് സെക്രട്ടറി നല്‍കിയതെന്നറിയുന്നു.

തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആശയവിനിമയം നടത്തിയശേഷം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ 7 ദിവസമാക്കി വ്യാഴാഴ്ച വൈകിട്ടോടെ പുതിയ ഉത്തരവിറങ്ങി. പുതിയ ഉത്തരവ് തയാറാക്കേണ്ടതിനാലാണ് 14 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റീന്‍ ഉത്തരവ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് രാവിലെ ചീഫ് സെക്രട്ടറിക്ക് കൃത്യമായ മറുപടി പറയാന്‍ കഴിയാത്തത്.

ഡിപ്പാര്‍ച്ചറിനു മുന്‍പ് ടെസ്റ്റിങിനു വിധേയരാകാത്ത യാത്രക്കാര്‍ 14 ദിവസത്തേക്ക് ജില്ലാഭരണകൂടം സജ്ജമാക്കുന്ന ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ പോകണം. കോവിഡ് നെഗറ്റീവാണെന്ന് പരിശോധനാ ഫലം ലഭിച്ചവര്‍ നാട്ടിലെത്തിയാല്‍ 7 ദിവസത്തേക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ പോകണം. 7 ദിവസം കഴിയുമ്പോഴും രോഗലക്ഷണങ്ങളില്ലെങ്കില്‍ 7ദിവസം വീട്ടില്‍ ക്വാറന്റീനില്‍ കഴിയണം. അതത് ജില്ലകളിലാണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ കഴിയേണ്ടത്. യാത്രയ്ക്കുള്ള സൗകര്യം ജില്ലാ ഭരണകൂടം ഒരുക്കണം. ഇപ്രകാരമാണ് പുതിയ ഉത്തരവില്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (6 minutes ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (15 minutes ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (21 minutes ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (32 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (1 hour ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (1 hour ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (1 hour ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (1 hour ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (2 hours ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (2 hours ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (2 hours ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (2 hours ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

Malayali Vartha Recommends