ഫ്രിഡ്ജിനുള്ളില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി!

തൃശ്ശൂര്‍ അന്തിക്കാട് ഒരു വീട്ടിലെ ഫ്രിജിനുള്ളില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി.
ആല്‍ സെന്റര്‍ പടിഞ്ഞാറ് വിയ്യത്ത് സനല്‍കുമാറിന്റെ വീട്ടിലാണ് സംഭവം.
ഭാര്യ വാണി ഫ്രിജിലെ മുകളിലെ തട്ടില്‍ നിന്നു പച്ചക്കറി എടുക്കുമ്പോഴാണു വാല്‍ അനങ്ങുന്നതു കണ്ടത്. ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് ചുരുണ്ടുകൂടി തട്ടില്‍ കിടക്കുന്നത് മൂര്‍ഖന്‍പാമ്പാണെന്ന് മനസ്സിലായത്.
പാമ്പിനെ താഴേക്കു തട്ടിയിട്ടു മുറ്റത്തേയ്ക്കിട്ടപ്പോഴേക്കും സമീപത്തെ കുളത്തിനരികിലേക്കു പെട്ടെന്നു ഇഴഞ്ഞു പോയി.
വീട്ടിലെ കുട്ടികള്‍ ഇടയ്ക്കിടെ വെള്ളമെടുത്തു കുടിക്കാന്‍ ഫ്രിജ് തുറക്കാറുള്ളതാണ്. അപ്പോള്‍ അകത്ത് കയറിക്കൂടിയതാകാമെന്നു സംശയിക്കുന്നു.
പുറത്ത് ചൂട് കൂടും തോറും ഇഴജന്തുക്കള്‍ വീടിനകത്തേക്കു കയറാന്‍ സാധ്യതയേറെയാണെന്നും പറയുന്നു.
https://www.facebook.com/Malayalivartha



























