Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സാമൂഹ്യ സുരക്ഷാ പെന്‍ഷനോ ക്ഷേമനിധിയിലെ സജീവ അംഗങ്ങള്‍ക്ക് നല്‍കിയ 1000 രൂപയോ ലഭിക്കാത്ത എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും 1000 രൂപ വീതം വിതരണം ചെയ്യാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

08 MAY 2020 09:09 AM IST
മലയാളി വാര്‍ത്ത

സാമൂഹ്യ സുരക്ഷാ പെന്‍ഷനോ ക്ഷേമനിധിയിലെ സജീവ അംഗങ്ങള്‍ക്ക് നല്‍കിയ 1000 രൂപയോ ലഭിക്കാത്ത എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും 1000 രൂപ വീതം വിതരണം ചെയ്യാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. മെയ് 14 മുതലാണ് പണം വിതരണം ചെയ്യുക. ഇതിനായി 148 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ധനമന്ത്രി ടിഎം തോമസ് ഐസക് ആണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. പോസ്റ്റ് വായിക്കാം:

'' ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും മാറ്റിവയ്ക്കുന്ന തുക പ്രത്യേക അക്കൗണ്ടായിട്ടാണ് ട്രഷറിയില്‍ സൂക്ഷിക്കുന്നത്. അതില്‍ നിന്നുള്ള ആദ്യത്തെ ചെലവ് സാമൂഹ്യസുരക്ഷാ പെന്‍ഷനോ, ക്ഷേമനിധിയിലെ സജീവ അംഗങ്ങള്‍ക്കു നല്‍കിയ 1000 രൂപയോ ലഭിക്കാത്ത എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും നല്‍കുന്ന ധനസഹായമായിരിക്കും. ഇങ്ങനെയുള്ള 14,78,236 കുടുംബങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതിനാവശ്യമായ 147.82 കോടി രൂപ അനുവദിച്ചു.

ഈ കുടുംബങ്ങളെ കണ്ടെത്തിയത് നീണ്ടൊരു അഭ്യാസത്തിലൂടെയാണ്. റേഷന്‍കാര്‍ഡ് വിവരങ്ങള്‍ സ്പ്രിംഗ്ലര്‍ക്കു കൊടുത്തൂവെന്ന് ആക്ഷേപമുണ്ടായല്ലോ. അതിന് അപ്പോള്‍ തന്നെ മുഖ്യമന്ത്രി മറുപടിയും പറഞ്ഞു. കൊവിഡ് സാമ്ബത്തിക പാക്കേജ് പ്രകാരം സഹായം നല്‍കാന്‍ വേണ്ടിയിട്ടാണ് ആ കണക്ക് ഉപയോഗിക്കുന്നത്. പക്ഷെ, ഇത് ഉപയോഗപ്പെടുത്താന്‍ കുറച്ചു സമയമെടുത്തു. റേഷന്‍കാര്‍ഡില്‍ എല്ലാ കുടുംബങ്ങളുടെയും ആധാര്‍ നമ്ബറുണ്ട്.

ക്ഷേമപെന്‍ഷനുകള്‍ ലഭിച്ചവരുടെയെല്ലാം ആധാര്‍ നമ്ബര്‍ ഒത്തുനോക്കി അങ്ങനെയുള്ള കാര്‍ഡ് ഉടമകളെ ഒഴിവാക്കി. അതിനുശേഷം 1000 രൂപ ധനസഹായം ലഭിച്ച ആളുകളുടെ ആധാര്‍ ഒത്തുനോക്കി ഒഴിവാക്കി. എന്നാല്‍ രണ്ടാമത്തെ കൂട്ടരില്‍ 4-5 ലക്ഷം പേരുടെ ആധാര്‍ നമ്ബര്‍ ലഭ്യമല്ല. അതുകൊണ്ട് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന 14.8 ലക്ഷം പേരുടെ ലിസ്റ്റില്‍ കുറച്ച് അനര്‍ഹരുണ്ടാകാം. ഇവരെ തേടിപ്പിടിച്ച് ഇനിയും സമയം വൈകിപ്പിക്കുന്നില്ല. മെയ് 14 മുതല്‍ വിതരണം ആരംഭിക്കും.

ഓരോരുത്തരുടെയും വീടുകളില്‍ ഏറ്റവും അടുത്ത സഹകരണ സംഘം ബാങ്കില്‍ നിന്നും പ്രവര്‍ത്തകര്‍ ഈ പണം വീട്ടില്‍ എത്തിച്ചുകൊടുക്കുകയാണ് ചെയ്യുക. ഇതിനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നു. പക്ഷെ, പണം കൈപ്പറ്റും മുമ്ബ് ആധാര്‍ നമ്ബറും ബാങ്ക് അക്കൗണ്ട് നമ്ബറും നിര്‍ദ്ദിഷ്ട ഫോമില്‍ ലഭ്യമാക്കണം. ഭാവിയില്‍ സാമ്ബത്തിക സഹായം ലഭിക്കുന്ന കാര്യങ്ങള്‍ക്കുവേണ്ടി ഇത് ഉപയോഗിക്കാനുള്ള അനുവാദവും ഒപ്പിട്ടു നല്‍കണം. അതോടൊപ്പം പെന്‍ഷനോ, 1000 രൂപ സഹായമോ വീട്ടില്‍ ലഭിച്ചിട്ടില്ലായെന്നും ഒപ്പിട്ടു നല്‍കണം. പണവിതരണം അടുത്തയാഴ്ച തന്നെ പൂര്‍ത്തീകരിക്കും'

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (6 minutes ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (15 minutes ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (21 minutes ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (32 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (1 hour ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (1 hour ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (1 hour ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (1 hour ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (2 hours ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (2 hours ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (2 hours ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (2 hours ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

Malayali Vartha Recommends