തൃശ്ശൂരിലെ ക്ഷേത്രത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം... സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 100 ലേറെ ആളുകളാണ് പങ്കെടുത്തത്, സംഭവത്തില്‍ പോലീസ് കേസെടുത്തു

തൃശ്ശൂരിലെ ക്ഷേത്രത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം. എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടുമുറി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നടന്ന ഭാഗവത പാരായണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 100 ലേറെ ആളുകളാണ് പങ്കെടുത്തത്. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രാവിലെ 7.30 ക്ക് ആയിരുന്നു സംഭവം. നടന്നത്.
ലോക്ക് ഡൗണ്‍ നിയമം ലംഘിച്ചതിനാണ് എരുമപ്പെട്ടി പൊലീസ് കേസെടുത്തത്. ബിജെപി സംസ്ഥാന സമിതി അംഗം ഇ ചന്ദ്രന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. സംഭവ സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് പകുതിയിലേറെ ആളുകള്‍ ഓടി രക്ഷപ്പെട്ടു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ളതാണ് ക്ഷേത്രം. ലോക്ക് ഡൗണ്‍ തുടങ്ങിയിട്ടും ക്ഷേത്രം അടച്ചിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. ദിവസവും ദര്‍ശനത്തിന് വിശ്വാസികളെത്തിയിരുന്നു.
"
https://www.facebook.com/Malayalivartha



























