അട്ടപ്പാടിയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ആശുപത്രിയില്‍ മരിച്ചു...

ഷോളയാർ വരഗംപാടി സ്വദേശി 25 വയസുള്ള കാർത്തിക് ആണ് മരിച്ചത്....വയറുവേദനയെ തുടർന്നാണ് യുവാവ് ആശുപത്രിയിൽ എത്തിയത്. ...കോയമ്പത്തൂരിൽ നിന്ന് ഏപ്രിൽ 29-ന് എത്തിയതായിരുന്നു. യുവാവിന് പനി ബാധിച്ചിരുന്നു...തമിഴ്നാട്ടിൽ നിന്ന് കാട്ടിലൂടെ നടന്നാണ് കാർത്തിക് നാട്ടിലെത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ...
കോയമ്പത്തൂരില്‍ നിന്ന് ഏപ്രില്‍ 29ന് ഏഴംഗ സംഘമാണ് വനത്തിലൂടെ നടന്ന് അട്ടപ്പാടിയിലെ ഊരിലെത്തിയത്. ഊരിലെത്തിയ ശേഷം കാര്‍ത്തിക് ആശുപത്രിയിലെത്തി പരിശോധന നടത്തിയിരുന്നു.
കോവിഡ് പോസിറ്റീവ് എന്ന സംശയത്തെ തുടർന്ന് വീട്ടുനിരീക്ഷണത്തില്‍ പ്രവേശിച്ചു . എന്നാല്‍ പനിയെ തുടര്‍ന്ന് കാര്‍ത്തിക്കിനെ വ്യാഴാഴ്ച കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലേക്ക് മാറ്റി. പിന്നീടാണ് മരണം സംഭവിക്കുന്നത്.
https://www.facebook.com/Malayalivartha



























