വളര്‍ത്തു നായ്ക്കളുടെ വായില്‍ നിന്ന് രക്തം വന്ന് കൂട്ടത്തോടെ ചത്തു; ജനം ഭീതിയില്‍

തൃശ്ശൂര്‍ അരവൂര്‍ ഭാഗത്ത് വളര്‍ത്തു നായ്ക്കള്‍ കൂട്ടത്തോടെ ചത്തത് നാട്ടുകാരില്‍ ഭീതി പരത്തുന്നു.
അരവൂര്‍ ഭാഗത്ത് അഞ്ച് നായകളാണ് കൂട്ടത്തോടെ ചത്തത്. ഒരു തരത്തിലുള്ള രോഗ ലക്ഷണവും ഇല്ലാതിരിക്കേ പെട്ടെന്ന് നായകളുടെ വായില്‍ നിന്ന് രക്തം വാര്‍ന്നൊഴുകാന്‍ തുടങ്ങും.
പിന്നീട് നിമിഷങ്ങള്‍ക്കകം പിടഞ്ഞു ചാവുകയാണ് ചെയ്യുന്നത്.
നായ്ക്കളില്‍ വ്യാപകമായി പടര്‍ന്നു പിടിക്കുന്ന നായ് വസന്ത എന്ന രോഗമാണ് മരണ കാരണമെന്നാണ് വെറ്ററിനറി ഡോക്ടര്‍ അറിയിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഒരാഴ്ച മുമ്പ് പാര്‍ളിക്കാട് ഭാഗത്തും നായകള്‍ സമാനമായ രീതിയില്‍ കൂട്ടത്തോടെ ചത്തിരുന്നു.
https://www.facebook.com/Malayalivartha



























