Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വിക്രാന്തിലെ മോഷണം: വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം സമ്മാനം

08 MAY 2020 12:18 PM IST
മലയാളി വാര്‍ത്ത

കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകളും ഇലക്ട്രോണിക് സാമഗ്രികളും കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണത്തിലുള്ള വിക്രാന്ത് വിമാനവാഹിനി കപ്പലില്‍ നിന്നും മോഷണം പോയ സംഭവത്തില്‍ വിവരം കൈമാറുന്നവര്‍ക്കു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

നിര്‍മാണത്തിലുള്ള വിക്രാന്ത് കപ്പലിനുള്ളില്‍ മോഷണം നടന്നത് എന്നാണെന്നു കപ്പല്‍ശാല അധികാരികള്‍ക്കും അറിയില്ല. സെപ്റ്റംബര്‍ 14-നാണ് കൊച്ചി കപ്പല്‍ശാല അധികാരികള്‍ എറണാകുളം സൗത്ത് പൊലീസിനു പരാതി നല്‍കിയത്. എന്‍ഐഎ 2019 സെപ്റ്റംബറില്‍ അന്വേഷണം ഏറ്റെടുത്ത ശേഷം മോഷ്ടാവിനെ തിരിച്ചറിയാനുള്ള തെളിവുകളോ വിവരങ്ങളോ ലഭിക്കാതായതോടെയാണ് വിവരം കൈമാറുന്നവര്‍ക്ക് സമ്മാനം പഖ്യാപിച്ചത്.

എന്‍ഐഎ സെപ്റ്റംബര്‍ 27-ന് അന്വേഷണം ഏറ്റെടുത്ത ശേഷം 10,000 വിരലടയാളങ്ങള്‍ പരിശോധിച്ചു. 1,000 പേരുടെ മൊഴിയെടുത്തു. എന്നിട്ടും കേസിനു തുമ്പുകിട്ടിയില്ല. 5 വീതം ഹാര്‍ഡ് ഡിസ്‌കുകളും റാമും (റാന്‍ഡം ആക്‌സസ് മെമ്മറി), മൈക്രോ പ്രോസസര്‍, കേബിള്‍, മറ്റു യന്ത്രഭാഗങ്ങള്‍ എന്നിവയുമാണ് കാണാതെ പോയത്. ഇതിനു 2.10 ലക്ഷം രൂപ വിലമതിക്കും.

52 പേര്‍ക്കാണ് കപ്പലിനുള്ളില്‍ ഇവയിരിക്കുന്ന ഭാഗത്തു പ്രവേശനമുള്ളത്. ഇവരെ ചുറ്റിപ്പറ്റിയാണ് ഇതുവരെ അന്വേഷണം നീങ്ങിയത്. എന്നാല്‍ അതു ഫലം കാണാതായതോടെയാണ് അന്വേഷണത്തിനു സഹായിക്കുന്ന വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. എന്‍ഐഎയുടെ ഗിരിനഗര്‍ ഓഫിസില്‍ നേരിട്ടോ ഫോണ്‍, ഇമെയില്‍ വഴിയോ വിവരം കൈമാറാം. 0484 2349344, 9495506666, 9497715294, info.koc.nia@gov.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (6 minutes ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (15 minutes ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (21 minutes ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (32 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (1 hour ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (1 hour ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (1 hour ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (1 hour ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (2 hours ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (2 hours ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (2 hours ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (2 hours ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

Malayali Vartha Recommends