ലോക്ക് ഡൗണ്‍ തീരും മുന്‍പ് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ മൂല്യനിര്‍ണയം തുടങ്ങാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തില്‍ ആശങ്കയോടെ അധ്യാപകര്‍

ലോക്ക് ഡൗണ്‍ തീരും മുന്‍പ് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ മൂല്യനിര്‍ണയം തുടങ്ങാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തില്‍ ആശങ്കയോടെ അധ്യാപകര്‍. മേയ് 13നു മൂല്യനിര്‍ണയം തുടങ്ങുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ പൊതുഗതാഗത സംവിധാനം ഇനിയും ആരംഭിച്ചിട്ടില്ലാത്ത സ്ഥിതിയില്‍ എങ്ങനെ മൂല്യനിര്‍ണയത്തിന് എത്തുമെന്ന ആശങ്കയിലാണ് അധ്യാപകര്‍. ഓരോ ജില്ലയിലെയും മൂല്യനിര്‍ണയ ക്യാമ്പുകള്‍ അതാതു ജില്ലാ ആസ്ഥാനങ്ങളിലാണ് നടത്തുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എങ്ങനെ ക്യാമ്പില്‍ എത്തുമെന്നാണ് ഭൂരിഭാഗം വരുന്ന വനിത അധ്യാപകരും ആശങ്കപ്പെടുന്നത്. ഇതിനെക്കുറിച്ചൊന്നും വ്യക്തമായ ധാരണകളില്ലാതെയാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നതെന്ന് അധ്യാപക സംഘടനകള്‍ ആരോപിച്ചു.
അധ്യാപകര്‍ക്കു മൂല്യനിര്‍ണയത്തിന് എത്താവുന്ന രീതിയില്‍ ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ ക്യാമ്പുകള്‍ ആരംഭിക്കണമെന്നും യാത്ര സൗകര്യം ഏര്‍പ്പെടുത്തുകയും വേണമെന്ന് അധ്യാപക സംഘടനയായ എകെഎസ്ടിയു ആവശ്യപ്പെട്ടു. കോവിഡ് 19ന്റെ സാഹചര്യത്തില്‍ അധ്യാപകര്‍ ഒരു സ്ഥലത്തു കേന്ദ്രീകരിക്കുന്നത് അപകടകരമാണെന്നും കൂടുതല്‍ ക്യാമ്പുകള്‍ ക്രമീകരിക്കണമെന്നും കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് ഫ്രണ്ട് ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha



























