തൊടുപുഴ കെഎസ്ആര്‍ടിസി ഡിപ്പോ സര്‍വീസ് പുനരാരംഭി ക്കാന്‍ സജ്ജം

സര്‍ക്കാരിന്റെ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള എല്ലാ നടപടികളും തൊടുപുഴ ഡിപ്പോയില്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ പറഞ്ഞു.
തൊടുപുഴ ഡിപ്പോയില്‍ കിടക്കുന്ന എല്ലാ ബസുകളുടെ ബാറ്ററിയും മറ്റും തകരാറില്‍ ആകാതിരിക്കാന്‍ എല്ലാ ദിവസവും രാവിലെയും വൈകിട്ടും സ്റ്റാര്‍ട്ട് ചെയ്ത് ഇടുന്നുണ്ട്. ഇതിനായി 4 ഡ്രൈവര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ബസുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്നതിനായി ദിവസവും 4 മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. തൊടുപുഴ ഡിപ്പോയില്‍ നിന്ന് നിലവില്‍ 52 സര്‍വീസുകള്‍ ആണ് ഉണ്ടായിരുന്നത്. നിലവില്‍ എല്ലാ ബസുകളും ഓടുന്നതിനു സജ്ജമാണെന്ന് അധികൃതര്‍ പറഞ്ഞു.
തൊടുപുഴ ഡിപ്പോയില്‍ 6 ലക്ഷം രൂപയായിരുന്നു പ്രതി ദിനം ശരാശരി ലഭിച്ചിരുന്ന കളക്ഷന്‍. ജില്ല ഗ്രീന്‍ സോണ്‍ ആയതിനെ തുടര്‍ന്ന് കലക്ടറുടെ നിര്‍ദേശ പ്രകാരം തൊടുപുഴയില്‍ നിന്നും കട്ടപ്പനയില്‍ നിന്നും 3 കെഎസ്ആര്‍ടിസി ബസുകള്‍ ഇടുക്കിയിലേക്ക് സര്‍വീസ് നടത്തിയിരുന്നു.
എന്നാല്‍ ജില്ല റെഡ് സോണ്‍ ആയതോടെ സര്‍വീസുകള്‍ നിര്‍ത്തലാക്കി. എന്നാല്‍ യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചാല്‍ സര്‍വീസുകള്‍ നഷ്ടത്തിലാകും. ഇനി ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് സര്‍വീസ് പുനരാരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























