Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വിലയേറിയ 40 കുപ്പി വിദേശമദ്യം തൊണ്ടിയായി പിടിച്ചു, പക്ഷേ 'അപ്രത്യക്ഷമായി'!

08 MAY 2020 01:23 PM IST
മലയാളി വാര്‍ത്ത

ആലപ്പുഴയില്‍ പൊലീസ് റെയ്ഡില്‍ പിടികൂടിയ 40 കുപ്പി വിദേശ മദ്യം കാണാതായെന്ന് ആക്ഷേപം. കേസ് ഒതുക്കാന്‍ വന്‍തുക കൈക്കൂലി ആവശ്യപ്പെട്ടെന്നും ആരോപണം. സംഭവത്തെപ്പറ്റി സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി വിശദ അന്വേഷണം നടത്താന്‍ ജില്ലാ പൊലീസ് മേധാവി ആലപ്പുഴ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.

ഇഎംഎസ് സ്റ്റേഡിയത്തിനു സമീപത്തെ വീട്ടില്‍ ഒന്നാം തീയതി രാത്രിയായിരുന്നു റെയ്ഡ്. വിദേശ മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൗത്ത് പൊലീസ് നടത്തിയ പരിശോധനയാണ് ആരോപണത്തിനും അന്വേഷണത്തിനും കാരണമായത്. തൊണ്ടിമുതലായി എടുത്ത മദ്യം കാണാതായെന്നും കേസ് ഇല്ലാതാക്കാന്‍ കൈക്കൂലി ചോദിച്ചെന്നുമുള്ള വിവരത്തെപ്പറ്റിയാണ് അന്വേഷണം.

സൗത്ത് സിഐ മുന്‍കൈയെടുത്ത് ലഹരിക്കെതിരെ രുപീകരിച്ച ഡാര്‍ക്ക് ഡെവിള്‍ സ്‌ക്വാഡ് എസ്‌ഐയുടെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിലപിടിപ്പുള്ള മദ്യങ്ങളുടെ വലിയ ശേഖരം ഒരു വീട്ടിലുണ്ടെന്നും അവിടെ ബാര്‍ സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ടെന്നും പൊലീസിനു സന്ദേശം ലഭിച്ചിരുന്നു.

റെയ്ഡിനു ശേഷം 40 കുപ്പി മദ്യം പെട്ടികളിലാക്കി പൊലീസ് കൊണ്ടുപോയതായി വീട്ടുകാരുടെ ബന്ധുക്കള്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കി. റെയ്ഡ് സംബന്ധിച്ചു സൗത്ത് പൊലീസ് കേസടുക്കുകയോ പിടിച്ചെടുത്ത മദ്യം സ്റ്റേഷനില്‍ എത്തിക്കുകയോ ചെയ്തില്ലെന്ന് ആക്ഷേപമുണ്ടായി. തുടര്‍ന്നാണു വിശദമായി അന്വേഷിക്കാന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (5 minutes ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (14 minutes ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (20 minutes ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (31 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (1 hour ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (1 hour ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (1 hour ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (1 hour ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (2 hours ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (2 hours ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (2 hours ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (2 hours ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

Malayali Vartha Recommends