Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

അവിവാഹിതയായ യുവതിയെ കണ്ടെത്തിയത് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍! ആലപ്പുഴയിൽ സംഭവിച്ചത്...

08 MAY 2020 01:22 PM IST
മലയാളി വാര്‍ത്ത

ഐടി കമ്ബനി ജീവനക്കാരിയായ യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാവാലം പുത്തന്‍പറമ്ബില്‍ ഇല്ലിക്കളം പി.ജെ.ജോസഫിന്റെയും ഗ്രേസമ്മയുടെയും മകള്‍ ജീന ജോസഫ് (26) ആണ് മരിച്ചത്.

കൊച്ചി ഇന്‍ഫോപാര്‍ക്കിലെ കമ്ബനിയില്‍ ജീവനക്കാരിയാണ്. ലോക്ക്ഡൗണ്‍ കാരണം വീട്ടിലായിരുന്ന ജീനയ്ക്ക് ഹൈദരാബാദ് യൂണിറ്റിലേക്കു മാറണമെന്ന അറിയിപ്പ് ലഭിച്ചിരുന്നു.

ബുധനാഴ്ച രാത്രി കിടപ്പുമുറിയിലേക്ക് പോയ യുവതി ഇന്നലെ രാവിലെ 8 മണിയായിട്ടും കതകു തുറക്കാതിരുന്നതോടെ ബന്ധുക്കള്‍ വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതയാണ്.

അതേസമയം അട്ടപ്പാടിയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു. ഷോളയൂര്‍ വരഗം പാടി സ്വദേശി കാര്‍ത്തിക് (23) ആണ് മരിച്ചത്. രണ്ടു ദിവസമായി പനി തുടങ്ങിയിരുന്ന ഇയാള്‍ കോട്ടത്തറ സര്‍ക്കാര്‍ ആശുപത്രിയിലും പെരിന്തല്‍മണ്ണ ഇ എംഎസ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. രോഗം മൂര്‍ച്ഛിച്ച്‌ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമ്ബോഴായിരുന്നു മരണം.

മഞ്ഞപ്പിത്തവും വൃക്കരോഗവും ഉണ്ടായിരുന്നതായിട്ടാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം രോഗം കൂടിയതോടെയാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇയാള്‍ക്ക് കോവിഡ് രോഗം ഉണ്ടായിരുന്നോ എന്ന പരിശോധന നടത്തും. കോയമ്ബത്തൂരില്‍ ആയിരുന്നു കാര്‍ത്തിക് അവിടെ നിന്നും ഏപ്രില്‍ 29 നാണ് നാട്ടിലെത്തിയത്. വനത്തിലൂടെ നടന്നാണ് ഊരിലെത്തിയത്്.

സംസ്ഥാനത്ത് ഇന്നലെ ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചില്ല. അഞ്ചുപേര്‍ രോഗമുക്തരായി. കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള മൂന്നുപേരുടേയും കാസര്‍ഗോഡ് ജില്ലയിലെ രണ്ടുപേരുടേയും പരിശോധനാ ഫലമാണു നെഗറ്റീവായത്. ഈ മാസം 1,3,4,6 തിയതികളിലും പുതിയ രോഗികള്‍ ഇല്ലായിരുന്നു. 474 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവില്‍ ചികിത്സയിലുള്ളത് 25 പേര്‍. സംസ്ഥാനത്ത് പുതിയ ഹോട്ട്‌സ്‌പോട്ടുകളില്ല. 56 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി.

നിലവില്‍ 33 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അവ. വിവിധ ജില്ലകളിലായി 16,693 പേര്‍ നിരീക്ഷണത്തിലുണ്ട്. 16,383 പേര്‍ വീടുകളിലും 310 പേര്‍ ആശുപത്രികളിലും. 131 പേരെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 35,171 വ്യക്തികളുടെ സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 34,519 സാമ്ബിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.

രാജ്യത്തെ കൊവിഡ് മരണം 1886 ആയി. 56342 പേര്‍ക്കാണ് വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 16539 പേര്‍ക്ക് രോ?ഗം ഭേദമായി. 37916 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 103 പേരാണ് കോവിഡ് ബാധിച്ച മരിച്ചത്. 3,390 പുതിയ കേസുകളാണ് 24 ണേിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (5 minutes ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (14 minutes ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (20 minutes ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (31 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (1 hour ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (1 hour ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (1 hour ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (1 hour ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (2 hours ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (2 hours ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (2 hours ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (2 hours ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

Malayali Vartha Recommends