'റോസ്റ്റിങ് വീഡിയോകളുമായി കേരള പൊലീസും; പി.സി കുട്ടന്പിള്ള സ്പീക്കിങ്' എന്ന പേരിലാണ് പൊലീസ് വിഡിയോ റിയാക്ഷന് തുടങ്ങുന്നത്

അര്ജുന് സുന്ദരേശനിലൂടെ സമുഹ മാധ്യമത്തിലെ പുതുതരംഗമായ വിഡിയോ റിയാക്ഷനിലേക്ക് കേരള പൊലീസും കടക്കുന്നു. 'പി.സി കുട്ടന്പിള്ള സ്പീക്കിങ്' എന്ന പേരിലാണ് പൊലീസ് വിഡിയോ റിയാക്ഷന് തുടങ്ങുന്നത്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കേരള പൊലീസ് പുതിയ ഉദ്യമത്തെ കുറിച്ച് അറിയിച്ചത്. ഒരാഴ്ച കൊണ്ട് യൂട്യൂബിന്റെ സില്വര് ബട്ടണും ഗോള്ഡ് ബട്ടണും ഒരുമിച്ച് നേടി യൂട്യൂബിനെ വരെ ഞെട്ടിച്ച് റോസ്റ്റിങ് വീഡിയോകളിലൂടെ ശ്രദ്ധേയനായ അര്ജുന്റെ ചിത്രം ഉപയോഗിച്ചാണ് കേരള പൊലീസിന്റെ പ്രചാരണം.
കേരള പൊലീസിന്െറ ഫേസ്ബുക്ക് പോസ്റ്റ്:
റോസ്റ്റാന് അറിയില്ല. അറിയാവുന്ന റെസിപ്പികളുമായി ഇനി മുതല് PC കുട്ടന്പിള്ളയും നിങ്ങള്ക്കൊപ്പം. PC കുട്ടന് പിള്ള സ്പീക്കിങ്. സോഷ്യല് മീഡിയയിലെ പുതു തരംഗമായ വീഡിയോ റിയാക്ഷന്സ് രംഗത്തേക്ക് ഞങ്ങളും വരുന്നു . തുറന്നുപിടിച്ച കണ്ണുകളുമായി കാതോര്ത്ത് സദാസമയം സോഷ്യല് മീഡിയ പട്രോളിംഗ് നടത്തുന്ന ഞങ്ങളുടെ ടീമിന് മുന്നിലേക്കെത്തുന്ന നിങ്ങളുടെ പോസ്റ്റുകളെ ഞങ്ങളും വിലയിരുത്താം .. പ്രോത്സാഹിപ്പിക്കേണ്ടവയെ പ്രോത്സാഹിപ്പിക്കാം.. തിരുത്തേണ്ടത് തിരുത്താം
കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക് അക്കൗണ്ട് https://www.facebook.com/keralapolice/ യു ട്യൂബ് ചാനല് https://www.youtube.com/channel/UCeSbNelNeZjcmee_UfxOraQ. എന്നിവയിലൂടെ കുട്ടന് പിള്ള ഒന്നാം ഭാഗവുമായി ഉടന് നിങ്ങളുടെ മുന്നിലേക്കെത്തുകയാണ്...
സോഷ്യല് മീഡിയയില് ഞങ്ങളുടെ പിന്ബലമായ നിങ്ങളോരോരുത്തരുടേയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു കുട്ടന്പിള്ളയുടെ അഭിപ്രായം വേണമെന്ന് നിങ്ങള്ക്ക് തോന്നുന്ന വിഡിയോകള്, പോസ്റ്റുകള് എന്നിവ 9497900440 എന്ന നമ്ബറിലേക്ക് #kuttanpilla ഹാഷ് ടാഗോടുകൂടി വാട്സ് ആപ്പ് ചെയ്യുക.
https://www.facebook.com/Malayalivartha

























