Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ബാര്‍ക്കോഴ ആരോപണത്തിന് പിന്നില്‍ ജോര്‍ജെന്ന് മാണിക്ക് വ്യക്തമായ തെളിവുകിട്ടി; ഒറ്റുകാരനെ അറിയാന്‍ മാണി വൈകിയോ

28 MARCH 2015 04:41 PM IST
മലയാളി വാര്‍ത്ത.

ഒടുവില്‍ എല്ലാത്തിന്റെയും പിന്നില്‍ നിന്ന് കളിച്ചത് ജോര്‍ജ്ജാണെന്ന് വ്യക്തമായ തെളിവു കിട്ടിയതോടെയാണ് പി.സി. ജോര്‍ജിനെതിരെ മാണി നിലപാട് കടുപ്പിച്ചത്. മാണി ജോര്‍ജ്ജിനെതിരെ നീങ്ങിയത് പഴുതുകള്‍ എല്ലാം അടച്ച്. ബാര്‍ക്കോഴ ആരോപണത്തിന് പിന്നില്‍ ജോര്‍ജാണെന്ന് വ്യക്തമായ തെളിവ് മാണിയുടെ പക്കല്‍ ലഭിച്ചിട്ടുണ്ടെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചത്. ജോര്‍ജിനെ രാഷ്ട്രീയമായി ഇല്ലാതാക്കുമെന്ന നിലപാടിലാണ് മാണി. അതിനുവേണ്ട നീക്കമാണ് അദ്ദേഹം നടത്തുന്നതും.
ബജറ്റ് അവതരിപ്പിക്കുകയും നിയമസഭാസമ്മേളനം അവസാനിക്കുകയും ചെയ്തതോടെയാണ് നടപടിക്ക് പറ്റിയ സമയമാണെന്ന് മാണിക്ക് ബോധ്യപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് അടിയന്തിരമായി നിയമസഭാകക്ഷിയോഗം ചേര്‍ന്ന് ജോര്‍ജിനെതിരെ നടപടി ശിപാര്‍ശചെയ്തത്. അയാളെ യു.ഡി.എഫില്‍ നിന്നും പുറത്താക്കുകയും എം.എല്‍.എ അല്ലാതാക്കുകയും വേണമെന്ന നിലപാടും മാണി സ്വീകരിച്ചു. ഇതിന്റെ ഭാഗമായാണ് നിയമസഭാകക്ഷി വിളിച്ചുചേര്‍ത്ത് തീരുമാനമെടുത്തത്. ജോര്‍ജിന്റെ പദവിയും നിയമസഭാംഗത്വവും സംബന്ധിച്ച് അവസാനവാക്ക് നിയമസഭാകക്ഷിയാണ്. ഇതിലൂടെ കൂറുമാറ്റ നിരോധനനിയമത്തില്‍ ജോര്‍ജിനെ കുരുക്കിയിട്ടിരിക്കുകയുമാണ്. ജോര്‍ജിനെ പദവികളില്‍ നിന്നും നിഷ്‌കാസിതനാക്കുക മാത്രമല്ല, സ്വന്തം പാര്‍ട്ടിയായി സെക്യൂലര്‍ പുനരുജ്ജീവിപ്പിച്ച് യു.ഡി.എഫില്‍ തുടരാന്‍ മാണി അനുവദിക്കുകയുമില്ല.
എന്നും കൂടെ നിന്ന് ഒറ്റിക്കൊടുക്കുന്ന ജോര്‍ജ്ജ് അവസാനം താന്‍ കുഴിച്ച കുഴിയിലെന്നും പത്രം പറയുന്നു.
ബാര്‍ക്കോഴ കേസില്‍ ആരോപണമുന്നയിച്ച ബിജുരമേശിന്റെ വീട്ടില്‍ ചെന്ന് പി.സി. ജോര്‍ജ് ചര്‍ച്ചകള്‍ നടത്തുന്നതിന്റെ ദൃശ്യം മാണിയുടെ പക്കല്‍ ലഭിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ജോര്‍ജിന്റെ ഫോണില്‍ നിന്ന് ബിജുരമേശിനും അതുപോലെ മറ്റുചിലര്‍ക്കും അയച്ചിട്ടുള്ള എസ്.എം.എസ് സന്ദേശങ്ങളുടെ വിശദാംശങ്ങളും മാണിക്ക് ബന്ധപ്പെട്ട അധികാരികള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ ഈ കാലയളവിലെ ജോര്‍ജിന്റെ ഫോണില്‍ നിന്നുള്ള കോള്‍വിശദാംശങ്ങളും അദ്ദേഹം ശേഖരിച്ചിട്ടുണ്ട്. ഇതിലൂടെയാണ് ബിജുരമേശുമായി ചേര്‍ന്ന് ജോര്‍ജ് ഗൂഢാലോചന നടത്തിയതായി മാണിക്ക് ബോധ്യപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി ജോര്‍ജിനെ അവഗണിക്കാനും വേണ്ട പ്രാധാന്യം നല്‍കാനും മാണി തയാറാകാത്തത്.
കഴിഞ്ഞദിവസം അനുനയ ചര്‍ച്ചയ്ക്ക്‌പോയ ലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയോട് നിങ്ങള്‍ എന്തിന് വന്നുവെന്ന ചോദ്യത്തോടെയാണ് മാണി സ്വീകരിച്ചത് തന്നെ. ബാര്‍ക്കോഴകേസില്‍ ഗൂഡാലോചന നടത്തിയത് ജോര്‍ജാണെന്ന് അദ്ദേഹത്തോട് വിശദമാക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ കത്തുകൊടുക്കുമ്പോള്‍ തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മാണി അറിയിക്കുകയും ചെയ്തിട്ടുണ്ട്. അന്ന് തന്നെ ജോര്‍ജ് വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയില്ലെന്നും വ്യക്തമാക്കിയിരുന്നു. തന്നെ കള്ളനും കൈക്കൂലിക്കാരനുമാക്കി പൂര്‍ണ്ണമായി നശിപ്പിക്കുകയായിരുന്നു ജോര്‍ജിന്റെ ലക്ഷ്യമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയോട് മാണി വ്യക്തമാക്കിയത്. അതുകൊണ്ട് ഒരു എം.എല്‍.എയായി തന്റെ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റായി കഴിഞ്ഞുകൊള്ളട്ടെ ഒരു പദവിയും വേണ്ട. പ്രത്യേകപാര്‍ട്ടിയായി യു.ഡി.എഫില്‍ തുടരാനും അനുവദിക്കില്ലെന്നും അറിയിച്ചു. ഇതുകൊണ്ടാണ് രാവിലെ ക്ലിഫ്ഹൗസില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിശദീകരിച്ച ജോര്‍ജ് തനിക്ക് ഇനി മാണിയോടൊപ്പം തുടരാന്‍ കഴിയില്ലെന്നും പ്രത്യേക പാര്‍ട്ടിയായി യു.ഡി.എഫ് നില്‍ക്കാമെന്നും വ്യക്തമാക്കിയത്. നിയമസഭയിലെ അംഗത്വത്തിലുള്ള പരിമിതികൊണ്ട് ഇതിനോട് അരസമ്മതമായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാണിയുടെ അനുമതി കൂടിയേ തീരൂവെന്ന് യോഗത്തില്‍ വ്യക്തമാക്കുകയും ചെയ്തു. തുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടിയോട് മാണിയെ കണ്ടേ പറ്റൂവെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയത്. അങ്ങനെയാണ് കുഞ്ഞാലിക്കുട്ടി മാണിയെ കണ്ടതും.ഇന്നത്തെ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതെ ജോര്‍ജ് സ്വയം പുറത്തുപോയാല്‍ അദ്ദേഹത്തിന്റെ നിയമസഭാംഗത്വവും നഷ്ടപ്പെടും.
എന്നാല്‍ ഇതിലൊന്നും വഴങ്ങാന്‍ ജോര്‍ജും തയാറല്ല. തന്റെ വിശ്വസ്തനായ ടി.എസ്. ജോണിനെക്കൊണ്ട് ജോര്‍ജും ഒരു ഗൂഢാലോചന അന്വേഷണം നടത്തിയിട്ടുണ്ട്. ജോര്‍ജിന്റെ സ്ഥാനം നഷ്ടപ്പെടുന്ന മുറയ്ക്ക് അത് പുറത്തുവരും. ഇതോടെ കേരളകോണ്‍ഗ്രസിലെ നാണംകെട്ട കഥകള്‍ നാട്ടില്‍ പാട്ടാകും.കൂടാതെ, മാണിയെ മാത്രമല്ല യു.ഡി.എഫിലെ സര്‍വനേതാക്കളെയും നാണംകെടുത്തുന്നതും പ്രതിക്കൂട്ടിലാക്കുന്നതുമായി വിവരങ്ങളും തുടര്‍ന്ന് പുറത്തവരും. ഇതോടെ ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും പ്രതീക്ഷയോടെ നോക്കുന്ന അരുവിക്കരയിലും ഇത് പ്രതിഫലിക്കും. അവിടെ നിന്ന് യു.ഡി.എഫ് സര്‍ക്കാരിന്റെ ദുര്‍ദശയും തുടങ്ങും.
ജോര്‍ജിന്റെ സ്വഭാവവിശേഷവും അദ്ദേഹത്തിന്റെ പക്കലുണ്ടെന്ന് പലരും കരുതുകയും ചെയ്യുന്ന തെളിവുകളും ഭയന്ന് മിക്കവാറും യു.ഡി.എഫ് നേതാക്കള്‍ ഇദ്ദേഹത്തെ മുന്നണിക്ക് പുറത്തുവിടരുതെന്ന അഭിപ്രായക്കാരാണ്. മുന്നണിക്ക് പുറത്താകുന്ന ജോര്‍ജ് ഏത് തരത്തില്‍ പ്രതികരിക്കുമെന്ന ആശങ്കയും അവര്‍ക്കുണ്ട്. ഏതായാലും ഈസ്റ്റര്‍ കഴിയുന്നതുവരെ തന്റെ വായില്‍ നിന്ന് ഒന്നും പുറത്തുവരില്ലെന്ന് ജോര്‍ജ്ജ് അറിയിച്ചതോടെ അതുവരെ എല്ലാവര്‍ക്കും ആശ്വസിക്കാം ബാക്കി എല്ലാം കാത്തിരുന്ന് കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (6 minutes ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (26 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (48 minutes ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (59 minutes ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (1 hour ago)

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...  (1 hour ago)

ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്....   (2 hours ago)

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (13 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (13 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (13 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (13 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (13 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (13 hours ago)

Malayali Vartha Recommends