Widgets Magazine
15
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക​ണ്ണൂ​ർ മു​ൻ എ.​ഡി.​എം കെ. ​ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ന് ഇന്ന് ഒരു വർഷം....


ചക്രവാതച്ചുഴിയും അറബിക്കടലിലെ ന്യൂനമർദ്ദവും.... സംസ്ഥാനത്ത് ഇത്തവണ തുലാവർഷം ശക്തമാകാൻ സാധ്യത.... ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്... രണ്ട് ദിവസത്തിനകം തെക്ക് പടിഞ്ഞാറൻ കാലവർഷം വിടവാങ്ങും..


രണ്ടു യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത... വെടിയൊച്ച ആരും കേട്ടിട്ടില്ലെന്നതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.. പോലീസ് അന്വേഷണം തുടങ്ങി..


ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്നത് തന്ത്രപ്രധാന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍? ശത്രുക്കളുടെ മുട്ടുകൾ ഇടിക്കുന്നു...ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യ ഇതുമായി ബന്ധപ്പെട്ട് നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു..

അതിര്‍ത്തിയില്‍ മേല്‍വിലാസത്തില്‍ തിരിമറി കാണിച്ച് തമിഴ്നാട്ടില്‍ നിന്നും നിരവധിപേര്‍ കേരളത്തിലേക്ക്; കരുതിയിരിക്കാന്‍ നിര്‍ദേശം; ക്രമക്കേട് ആവര്‍ത്തിക്കാതിരിക്കാന്‍ വിശദപരിശോധന

23 MAY 2020 10:44 AM IST
മലയാളി വാര്‍ത്ത

അതിര്‍ത്തി ജില്ലക്കാര്‍ കരുതിയിരിക്കുക ലോക്ക് ഡൗണില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവു നല്‍കി എന്നുവച്ച്. ജാഗ്രത പാലിച്ചില്ലെങ്കില്‍ വലിയ അപകടത്തിലേക്കാകും നാം ചെന്ന് ചാടുക. തമിഴ് നാട്ടില്‍ നിന്നാണ് ഈ പ്രവണത ഉണ്ടായിരിക്കുന്നത്. മേല്‍വിലാസത്തില്‍ തിരിമറി കാണിച്ച് തമിഴ്നാട്ടില്‍ നിന്നും നിരവധി ആളുകള്‍ ഇഞ്ചിവിള അതിര്‍ത്തി കടക്കുന്നതായി സുരക്ഷാ വിഭാഗം കണ്ടത്തിയിട്ടുമുണ്ട്. ക്രമക്കേട് ആവര്‍ത്തിക്കാതിരിക്കാന്‍ വിശദപരിശോധന നടത്തുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. ഇഞ്ചിവിള അതിര്‍ത്തിയിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തേക്ക് വന്ന ചില ആളുകളുടെ പാസിലുള്ളത് നെയ്യാറ്റിന്‍കരയിലെ മേല്‍വിലാസങ്ങളാണ്. എന്നാല്‍ ഇതില്‍ കൊടുത്തിരിക്കുന്ന വിലാസം വ്യാജമാണെന്നാണ് തദ്ദേശസ്ഥാപനങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്.

ചെക്ക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാണെങ്കിലും അനധികൃതമായി അതിര്‍ത്തി കടക്കല്‍ നേരത്തെ തന്നെ സജീവമായിരുന്നു. ഊടുവഴികള്‍ താണ്ടി നിരവധി പേരാണ് സംസ്ഥാനത്തേക്ക് എത്തിയിട്ടുളളത്. വാഹനങ്ങളില്‍ വന്ന ശേഷം അതിര്‍ത്തി മേഖലയിലൂടെ നടന്നുകയറി കുറച്ചുദൂരം കഴിഞ്ഞ് മറ്റൊരു വാഹനത്തില്‍ കയറി പോകുന്ന സംഭവങ്ങളുമുണ്ടായിരുന്നു. രേഖകള്‍ കൃത്യമായി പരിശോധിച്ചിട്ടാണ് വിടുന്നതെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴാണ് ക്രമക്കേട് വെളിയില്‍ വരുന്നത്. ഇത്തരം സംഭവങ്ങള്‍ തുടരാതിരിക്കാന്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കാണ് തീരുമാനം.

സംസ്ഥാനത്ത് ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചത് 42 പേര്‍ക്ക്. കോവിഡ്-19 അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.കണ്ണൂര്‍- 12, കാസര്‍കോട്- 7, കോഴിക്കോട്- 5, പാലക്കാട്- 5, തൃശ്ശൂര്‍- 4, മലപ്പുറം- 4, കോട്ടയം- 2, കൊല്ലം- 1, പത്തനംതിട്ട- 1, വയനാട്- 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. ഇതാദ്യമായാണ് കേരളത്തില്‍ ഇത്രയധികം പോസിറ്റീവ് കേസുകള്‍ ഒരു ദിവസം സ്ഥിരീകരിക്കുന്നത്.

രണ്ടു പേര്‍ രോഗമുക്തി നേടി. ഇന്ന് പോസിറ്റീവായതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍നിന്ന് വന്നതാണ്. തമിഴ്‌നാട്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍നിന്ന് വന്ന ഒരോരുത്തര്‍ക്കും രോഗബാധയുണ്ടായി. വിദേശത്തുനിന്ന് വന്ന 17 പേര്‍ കോവിഡ് 19 പോസിറ്റീവായിട്ടുണ്ട്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. കോഴിക്കോട് ഒരു ഹെല്‍ത്ത് വര്‍ക്കര്‍ക്കാണ് രോഗബാധ.ഇതുവരെ 732 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 216 പേര്‍ നിലവില്‍ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. 84,258 പേരാണ് നിരീക്ഷണത്തിലുള്ളത്. 83,649 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ ആണ്. 609 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 162 പേരെ ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 51310 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 49535 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട 7,072 സാമ്പിള്‍ ശേഖരിച്ചതില്‍ 6,630 സാമ്പിളുകള്‍ നെഗറ്റീവായി.


 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിൻ തട്ടി മരിച്ച നിലയിൽ...  (51 minutes ago)

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

ലോങ്ജംപ് താരം എം.സി. സെബാസ്റ്റ്യൻ അന്തരിച്ചു...  (2 hours ago)

രൂപയുടെ മൂല്യത്തില്‍ വന്‍വർദ്ധനവ്...  (2 hours ago)

റെയ്‍ല ഒഡിങ്ക അന്തരിച്ചു...  (2 hours ago)

വിദ്യാർത്ഥി ആത്മഹത്യകൾ തടയുന്നതിനുള്ള ശ്രമങ്ങളിൽ സഹകരിക്കാത്തതിൽ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ച് സുപ്രീംകോടതി  (2 hours ago)

ഹരിത പടക്കങ്ങൾ' താൽക്കാലികമായി വിൽക്കുന്നതിന് അനുമതി നൽകി സുപ്രീം കോടതി  (2 hours ago)

അമ്മയുടെ കൺമുന്നിൽ മൂന്ന് വയസുകാരന് ദാരുണാന്ത്യം....  (3 hours ago)

അർജന്റീന കുതിക്കുന്നു... ലൗതാരോക്കും മക് അലിസ്റ്ററിനും ഇരട്ട ഗോൾ  (3 hours ago)

അർജന്റീന കുതിക്കുന്നു... ലൗതാരോക്കും മക് അലിസ്റ്ററിനും ഇരട്ട ഗോൾ  (4 hours ago)

പവന് 400 രൂപയുടെ വർദ്ധനവ്  (4 hours ago)

ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടത്തിൽ ...  (4 hours ago)

അബിൻ വർക്കിക്ക് BJP-ലേക്ക് ക്ഷണം...! "പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ആകാം"...!  (4 hours ago)

വോട്ടർപ്പട്ടികയിൽ പേരുചേർക്കാനും ഒഴിവാക്കാനും  (5 hours ago)

നൂറിലധിനം സൈനികരെ പാകിസ്ഥാന് നഷ്ടമായെന്ന്  (5 hours ago)

Malayali Vartha Recommends