തമിഴ്‌നാട്ടില്‍ എല്ലാ എംഎല്‍എമാര്‍ക്കും പുതിയ കാറുകള്‍

തമിഴ്‌നാട്ടിലെ എല്ലാ എംഎല്‍എമാര്‍ക്കും മണ്ഡലങ്ങളില്‍ യാത്ര ചെയ്യുന്നതിനായി പുതിയ കാറുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി വിജയ്. പുതിയ കാറുകള്‍ അനുവദിക്കുന്നതിന് പുറമെ െ്രെഡവറുടെ ശമ്പളത്തിനും മറ്റ് അനുബന്ധ ചെലവുകള്‍ക്കുമായി ഓരേ എംഎല്‍എയ്ക്കും മാസം 75,000 രൂപ വീതം നല്‍കാനും സര്‍ക്കാര്‍ തീരുമാനമായി. കൂടാതെ എംഎല്‍എ ഓഫീസില്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നതിനായി മാസം 25,000 രൂപ അധികമായി അനുവദിക്കാനും വിജയ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ജനങ്ങളുടെ ആവശ്യങ്ങള്‍ നേരിട്ട് മനസിലാക്കാനും മണ്ഡലങ്ങളില്‍ സ്ഥിരമായി സന്ദര്‍ശനം നടത്താനും എംഎല്‍എമാര്‍ക്ക് വാഹന സൗകര്യം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. എംഎല്‍എമാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി വിസികെ എംഎല്‍എ ജ്യോതിമണി നിയമസഭയില്‍ കാറുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് വിജയ് സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം.
മണ്ഡലങ്ങളിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് എംഎല്‍എമാരുടെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കുന്നതിനാണ് സര്‍ക്കാര്‍ പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് വിശദീകരണം. ആകെ 234 എംഎല്‍എമാര്‍ ആണുള്ളത്. ഇവര്‍ക്ക് ഒരു ലക്ഷം രൂപയില്‍ അധികം ശമ്പളം ഉണ്ട്. ഇതിനുപുറമെയാണ് പുതിയ പ്രഖ്യാപനം. വിജയ്‌യുടെ പ്രഖ്യാപനത്തിന് പിന്നാലെ ടിവികെ എംഎല്‍എ സിന്ധു പാട്ട് പാടി വിജയ്ക്ക് നന്ദി അറിയിച്ചു.
https://www.facebook.com/Malayalivartha

























