മനുഷ്യ-വന്യജീവി സംഘർഷ മേഖലകളിലെ കുടുംബങ്ങൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വലുതാണ്; ആദിവാസികളെയും വനാതിർത്തികളിലെ കർഷകരെയും ചേർത്തു പിടിച്ചു കൊണ്ടുള്ള വനസംരക്ഷണമാണ് വനം വകുപ്പ് വിഭാവനം ചെയ്യുന്നതെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബിജോൺ

വനസംരക്ഷണം വലിയ ഉത്തരവാദിത്വമാണെന്നും സഹവർത്തിത്വത്തിലൂടെ മാത്രമേ ഇത് പൂർണ ഫലപ്രാപ്തിയിലെത്തുകയുള്ളുവെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബിജോൺ . 'വൈൽഡ് 100: പ്രകൃതിക്കായി 100 ശബ്ദങ്ങൾ' എന്ന പേരിൽ കേരള വനം-വന്യജീവി വകുപ്പിന്റെ സാമൂഹ്യ വനവൽക്കരണ വിഭാഗം ആരംഭിക്കുന്ന പോഡ്കാസ്റ്റ് സീരീസ് പി.ടി.പി. നഗറിലെ ആരണ്യം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൻ്റെ അമൂല്യമായ ജൈവവൈവിദ്ധ്യത്തെ ആഗോള ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ജനുവരിയിൽ അന്താരാഷ്ട്ര നേച്ചർ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കും. സോഷ്യൽ ഫോറസ്ട്രി ക്ലബ്ബുകളും നേച്വർ ക്ലബ്ബുകളും പുനക്രമീകരിച്ച് വിദ്യാർത്ഥികളെ പ്രകൃതി സംരക്ഷണത്തിന്റെ പ്രചാരകരാക്കാനായി കൺസെർവേറ്ററി ക്ലബ്ബുകൾ രൂപീകരിക്കും. അതിന്റെ പ്രവർത്തകരായ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുമെന്നും മന്ത്രി അറിയിച്ചു.
മനുഷ്യ-വന്യജീവി സംഘർഷ മേഖലകളിലെ കുടുംബങ്ങൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വലുതാണ്. ആദിവാസികളെയും വനാതിർത്തികളിലെ കർഷകരെയും ചേർത്തു പിടിച്ചു കൊണ്ടുള്ള വനസംരക്ഷണമാണ് വനം വകുപ്പ് വിഭാവനം ചെയ്യുന്നത്. നമ്മുടെ ഗോത്ര സമൂഹങ്ങളും മുൻ തലമുറകളും സഹവർത്തിത്വത്തിലൂടെ മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിച്ചവരും പ്രകൃതിയോട് ഇണങ്ങി ജീവിച്ചവരുമാണ്. ഗോത്ര അറിവുകൾ ഡോക്യൂമെൻ്റ് ചെയ്യുന്നതിലൂടെയും അവ സ്കൂളുകളിൽ പഠിപ്പിക്കുന്നതിലൂടെയും പുതിയ തലമുറയെ പ്രകൃതിയെ അറിഞ്ഞ് ജീവിക്കാൻ പ്രേരിപ്പിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























