Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..


യുപിയിൽ 59 വർഷം പഴക്കമുള്ള മദ്രസ പൊളിക്കാൻ ആറ് ബുൾഡോസറുകൾ വിന്യസിച്ചു.. അഞ്ച് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള 100 ഓളം പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി..


സിപിഎം, സിപിഐ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ.. ഉത്തരവിട്ട തഹസീൽദാർക്ക് സസ്‌പെൻഷൻ.. ജനാധിപത്യവിരുദ്ധമായ സർക്കുലർ..


ഇന്‍സ്റ്റാഗ്രാം റീലിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്ത വിശ്വസിച്ച് 17-കാരനെ, കുത്തിക്കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ അറുത്തെടുത്ത ഞെട്ടിക്കുന്ന സംഭവം..


ഒരു ചെറിയ അശ്രദ്ധ മതി ഒരു ജീവൻ തന്നെ എടുക്കാൻ...വീടും റെയില്‍വേ പാളവും തമ്മില്‍ 30 മീറ്റര്‍ പോലും അകലമില്ല..ആ കുഞ്ഞ് ഒന്നുമറിയാതെ ഇഴഞ്ഞു കയറിയത് മരണത്തിലേക്ക്..

സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് തലകറക്കവും ഛര്‍ദ്ദിയും; 36 കുട്ടികള്‍ ആശുപത്രിയില്‍

19 AUGUST 2026 05:07 PM IST
മലയാളി വാര്‍ത്ത

സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടികള്‍ക്ക് തലകറക്കവും ഛര്‍ദ്ദിയും. ബീഹാറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഇന്നലെയായിരുന്നു സംഭവം. നളന്ദ ജില്ലയിലെ പരാസിയിലുള്ള സ്‌കൂളിലാണ് സംഭവമുണ്ടായത്. തലകറക്കം, ഛര്‍ദ്ദില്‍ എന്നിവ അനുഭവപ്പെട്ടതോടെയാണ് 36 വിദ്യാര്‍ത്ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കൂളിലെ പാചകക്കാരന്‍ ഉപ്പ് എന്ന് തെറ്റിദ്ധരിച്ച് ഭക്ഷണത്തില്‍ സോപ്പുപൊടി ഇടുകയായിരുന്നു. ദേഹാസ്വാസ്ഥ്യമുണ്ടായ കുട്ടികളെ ബീഹാര്‍ഷരീഫ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

സോയബീന്‍ ഉള്‍പ്പെടുന്ന ഉച്ചഭക്ഷണം ഒരു എന്‍ജിഒ ആണ് വിതരണം ചെയ്യുന്നതെന്ന് പ്രിന്‍സിപ്പാള്‍ ശൈലേന്ദ്ര കുമാര്‍ സിംഗ് പറഞ്ഞു. ചില കുട്ടികള്‍ ഭക്ഷണം നേരത്തെതന്നെ കഴിച്ചു. എന്നാല്‍ ചിലര്‍ ഭക്ഷണത്തില്‍ ഉപ്പ് കുറവാണെന്ന് പരാതിപ്പെട്ടു. തുടര്‍ന്ന് പാചകക്കാരന്‍ ഉപ്പെന്ന് കരുതി സോപ്പുപൊടി ഭക്ഷണത്തില്‍ ചേര്‍ക്കുകയായിരുന്നു. ഉപ്പും സോപ്പുപൊടിയും അടുക്കളയില്‍ ഒരേ സ്ഥലത്ത് സൂക്ഷിച്ചിരുന്നതാണ് അബദ്ധത്തിന് കാരണമായതെന്നും പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.

അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സ്‌കൂളില്‍തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ഫസ്റ്റ് എയ്ഡ് നല്‍കിയെങ്കിലും ഫലമുണ്ടാകാത്തതിനെത്തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. സിവില്‍ സര്‍ജന്‍ ഡോ.ജയ് പ്രകാശ് സിംഗ് ആശുപത്രി സന്ദര്‍ശിക്കുകയും കുട്ടികള്‍ അപകടനില തരണം ചെയ്തതായി അറിയിക്കുകയും ചെയ്തു. ബീഹാര്‍ ഗ്രാമവികസന മന്ത്രി ശ്രാവണ്‍ കുമാറും ആശുപത്രിയിലെത്തി വിദ്യാര്‍ത്ഥികളെ കണ്ടു. കുട്ടികളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജൂലിക്കുട്ടാ... ഇനി എന്നെയും കാത്ത് ഇരിക്കാന്‍ നീ ഇല്ല; കുറിപ്പ് പങ്കുവച്ച് അനുശ്രീ  (6 minutes ago)

ഒന്നരവയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (20 minutes ago)

ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (25 minutes ago)

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍  (29 minutes ago)

ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ഇത്തവണത്തെ ഓണം ബോണസ് പ്രഖ്യാപിച്ചു  (35 minutes ago)

മുഖ്യമന്ത്രി വിജയ്‌യെ അതിരുവിട്ട് പ്രശംസിക്കുന്നത് വിലക്കി സ്പീക്കറും മന്ത്രിയും  (44 minutes ago)

സ്ഥിരം ജീവനക്കാർക്ക് 29,600 രൂപ വരെയും, താൽകാലിക ജീവനക്കാർക്ക് 24,000 രൂപ വരെയും; കേരള സ്റ്റേറ്റ് പോൾട്രി ഡെവലപ്പ്മെന്റ് കോർപറേഷനിലെ ജീവനക്കാർക്കുള്ള പെർഫോമൻസ് കം ഇൻസെന്റ്റീവ്, ബോണസ് എന്നിവ വർധിപ്പിക  (55 minutes ago)

വീടുകളിൽ കൊതുകളുടെ ഉറവിടം നശിപ്പിക്കാൻ പൊതുജനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി റസിഡൻസ് അസോസിയേഷനുകളുടെ പിന്തുണ തേടും; പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം ഊർജ്ജിതമാക്കാൻ പ്രത്യേക സ്ക്വാഡ് രൂപീക  (58 minutes ago)

നീറ്റ് പരീക്ഷയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം വേണമെന്ന് സുപ്രീംകോടതി  (1 hour ago)

ഗുജറാത്തില്‍ വ്യാജമദ്യം കഴിച്ച് നാലുപേര്‍ മരിച്ചു  (1 hour ago)

മനുഷ്യ-വന്യജീവി സംഘർഷ മേഖലകളിലെ കുടുംബങ്ങൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വലുതാണ്; ആദിവാസികളെയും വനാതിർത്തികളിലെ കർഷകരെയും ചേർത്തു പിടിച്ചു കൊണ്ടുള്ള വനസംരക്ഷണമാണ് വനം വകുപ്പ് വിഭാവനം ചെയ്യുന്നതെന്ന്  (1 hour ago)

സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് തലകറക്കവും ഛര്‍ദ്ദിയും; 36 കുട്ടികള്‍ ആശുപത്രിയില്‍  (1 hour ago)

കാസര്‍കോട് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി വയോധിക ജീവനൊടുക്കി  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 35 കേസുകളിലായി 37 പേര്‍ കൂടി അറസ്റ്റിൽ; ആകെ 9941 അറസ്റ്റുകൾ  (1 hour ago)

തമിഴ്‌നാട്ടില്‍ എല്ലാ എംഎല്‍എമാര്‍ക്കും പുതിയ കാറുകള്‍  (1 hour ago)

Malayali Vartha Recommends