അഞ്ജനയെ പ്രകൃതിവിരുദ്ധമോ അല്ലാതെയുള്ള ലൈംഗിക പീഡനത്തിനോ അഞ്ജന ഇരയാക്കി; കൈക്കും കഴുത്തിലും ചുണ്ടിലും ഉള്ള മുറിവുകള്; അഞ്ജനയുടേത് കൊലപാതകമാണെന്ന് ഉറച്ചു വിശ്വസിക്കുകുന്നുവെന്ന് ബന്ധുക്കള്; പോസ്റ്റുമോര്ട്ടം റിപ്പോര്ട്ട് പുറത്ത്

അഞ്ജന കെ. ഹരീഷിന്റെ പോസ്റ്റുമോര്ട്ടം റിപ്പോര്ട്ട് പുറത്തുവന്നിരിക്കുകയാണ് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ റിപ്പോര്ട്ടില് പറയുന്നത്. ഈ റിപ്പോര്ട്ടിലൂടെ ഗോവയിലെ ദുരൂഹ മരണം സംബന്ധിച്ച കൂടുതല് വിവരങ്ങള് പുറത്തുവരുന്നുണ്ട്. മരണത്തിന്റെ മൂന്നാംദിവസം നാട്ടില് നിന്നും ബന്ധുക്കള് എത്തിയതിനുശേഷം നടത്തിയ പോസ്റ്റുമോര്ട്ടത്തിന്റെ റിപ്പോര്ട്ടും പുറത്തുവന്നു. പ്രകൃതിവിരുദ്ധമോ അല്ലാതെയുള്ള ലൈംഗിക പീഡനത്തിനോ അഞ്ജന ഇരയായിട്ടുണ്ട് എന്നാണ് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് വെളിപ്പെടുത്തിയിട്ടുള്ളത്. കൈക്കും കഴുത്തിലും ചുണ്ടിലും ഉള്ള മുറിവുകള് ബലപ്രയോഗം മൂലം സംഭവിച്ചതാകാം എന്നും വിശദമാക്കിയിട്ടുണ്ട്. ലഹരിക്ക് അടിമ ആക്കിയ ശേഷം അബോധാവസ്ഥയില് കെട്ടിത്തൂക്കിയത് ആകാനും വഴിയുണ്ടെന്ന് ഫോറന്സിക് വിദഗ്ധരും കണ്ടെത്തിയിട്ടുണ്ട്. അഞ്ജനയുടെ മരണം കൊലപാതകമാണെന്ന് ഉറച്ചു വിശ്വസിക്കുകയാണ് നീലേശ്വരത്തെ ബന്ധുക്കള്. ഗോവയിലെ താമസസ്ഥലത്ത് നിന്ന് പത്തു മീറ്റര് മാത്രം അകലെ കണ്ടെത്തിയ മൃതദേഹം ഏറെ സംശയങ്ങള് ഉളവാക്കുന്നതാണ്. ഇത്ര അടുത്ത് സംഭവം നടന്നിട്ടും അതൊന്നും ഞങ്ങള് അറിഞ്ഞില്ലെന്ന സുഹൃത്തുക്കളുടെ മൊഴി സംശയാസ്പദമാണെന്നും ബന്ധുക്കള് പറയുന്നു.
അയല്വാസികള് തൂങ്ങി നില്ക്കുന്ന നിലയില് അഞ്ജന കണ്ടപ്പോള് ജീവനുണ്ടായിരുന്നു. ആശുപത്രിയില് എത്തിയപ്പോഴാണ് മരിച്ചത്. സുഹൃത്ത് നസീമയുടെ ഫോണില് നിന്നാണ് അഞ്ജന തലേന്നാള് അമ്മയെ വിളിച്ചത്. ഞാന് നാട്ടിലേക്ക് വരുന്നു എന്നും അമ്മ പറയുന്നതു പോലെ ജീവിച്ചു കൊള്ളാം എന്നും അഞ്ജന പറഞ്ഞിരുന്നു. ആത്മഹത്യ ചെയ്യാന് പോകുന്ന മകള് നാട്ടിലേക്ക് വന്ന് നല്ല രീതിയില് ജീവിച്ചു കൊള്ളാമെന്നു അമ്മയെ വിളിച്ചു പറയില്ലല്ലോ എന്നാണ് വീട്ടുകാര് പറയുന്നത്. കൊലപാതകം മൂടിവെക്കാന് അഞ്ജന ലഹരിക്ക് അടിമയായിരുന്നു എന്നും ആത്മഹത്യാ പ്രവണത പലതവണ കാണിച്ചിരുന്നു എന്നും വ്യാജ പ്രചരണം അഴിച്ചു വിടുകയാണ് സുഹൃത്തുക്കളെന്നും ബന്ധുക്കള് ആരോപിക്കുന്നു. സത്യസന്ധമായ അന്വേഷണം നടത്തിയാല് അഞ്ജനയുടെ മരണത്തിന്റെ ഉത്തരവാദികളെ പുറത്തു കൊണ്ടുവരാന് കഴിയുമെന്ന വിശ്വാസത്തിലാണ് കുടുംബം. ഇതിനായി നിയമപോരാട്ടം തുടരാനുള്ള നീക്കവും ബന്ധുക്കള് ആരംഭിച്ചിട്ടുണ്ട്.
അതേസമയം ആത്മഹത്യക്കു പിന്നില് വീട്ടുകാരുടെ പീഡനം ആണെന്ന് സുഹൃത്തുക്കള് ആരോപിക്കുന്നത്. ബൈസെക്ഷ്വലായ അഞ്ജനയെ അംഗീകരിക്കാതിരുന്ന കുടുംബവും സമൂഹവുമാണ് ആത്മഹത്യക്ക് ഉത്തരവാദിയെന്നാണ് സുഹ്യത്തുക്കളുടെ ആരോപണം.അതേസമയം, അഞ്ജന ഒരു ഭീരുവിനെ പോലെ ആത്മഹത്യ ചെയ്യില്ലെന്ന് മാതാവ് മിനി പറയുന്നു. കൂട്ടുകാര് കൊലപെടുത്തിയതാകാമെന്നും, സംഭവത്തില് വിശദമായ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.എന്നാല്, അഞ്ജന ആത്മഹത്യ ചെയ്തെന്നാണ് ഗോവ പൊലീസിന്റെ റിപ്പോര്ട്ട്. സംഭവത്തില് പൊലീസ് ആര്ക്കെതിരെയും കേസെടുത്തിട്ടില്ല. ഈ മാസം 13 നാണ് അഞ്ജനയെ ഗോവയില് തൂങ്ങി മരിച്ചനിലയില് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























