സംസ്ഥാനത്തേക്ക് തിരിച്ച് വരുന്നവരുടെ എണ്ണം നിയന്ത്രിക്കണം; കേരള സര്ക്കാരിന് മുന്നറിയിപ്പുമായി ഇന്ത്യന് മെഡിക്കല് അസോസിയേഷന്

കേരള സര്ക്കാരിന് മുന്നറിയിപ്പുമായി ഇന്ത്യന് മെഡിക്കല് അസോസിയേഷന്. സംസ്ഥാനത്തേക്ക് തിരിച്ച് വരുന്നവരുടെ എണ്ണം നിയന്ത്രിക്കണമെന്നും. തീവ്ര ബാധിത മേഖലകളില് നിന്ന് വരുന്നതിന് നിയന്ത്രണം ഏര്പ്പെടുത്തണമെന്നും ഐ.എം.എ സര്ക്കാരിനോട് ആവശ്യപ്പെടുകുണ്ടായി . രോഗവുമായി ബന്ധപ്പെട്ട പഠനങ്ങള് നടത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഐ.എം.എ. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട 9 ആവശ്യങ്ങള് ഉന്നയിച്ച് കൊണ്ടാണ് സര്ക്കാരിന് കത്ത് നല്കിയിരിക്കുകയാണ്.
വീടുകളിലെ നിരീക്ഷണത്തില് പാളിച്ചയുണ്ടെന്നും സര്ക്കാര് നിരീക്ഷണം ഉറപ്പാക്കണമെന്നും ഐ.എം.എ ആവശ്യപ്പെടുകയും ചെയ്തു . സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വര്ദ്ധിപ്പിക്കണമെന്നും ആരോഗ്യപ്രവര്ത്തകര്ക്ക് രോഗബാധ സ്ഥിരീകരിക്കുന്നതില് ആശങ്കയുണ്ടെന്നും ഐ.എം.എ സര്ക്കാരിന് നല്കിയ കത്തില് വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























