പാലിനൊപ്പം ചാരായവും ; കോട്ടയത്ത് വ്യാവസായികാടിസ്ഥാനത്തില് വാറ്റിയ യുവാവ് അറസ്റ്റിൽ

പശുത്തൊഴുത്തിനുള്ളിൽ വാറ്റ്. യുവാവ് അറസ്റ്റില്. പനച്ചിക്കാട് പാത്താമുട്ടം വിഷ്ണുനിവാസില് വിനുരാജ് ആണ് (34) അറസ്റ്റിലായത്. കൊറോണയെ തുടര്ന്ന് ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റുകള് പൂട്ടിയതോടെയാണ് വ്യാവസായികാടിസ്ഥാനത്തില് ഇയാള് വാറ്റ് ആരംഭിച്ചത്.
കോട്ടയം എക്സൈസ് എന്ഫോഴ്സ്മെന്റ് ആന്ഡ് ആന്റി നാര്ക്കോട്ടിക് സ്പെഷ്യല് സ്ക്വാഡ് ഇന്സ്പെക്ടര് വി.പി അനുപും സംഘവും ചേര്ന്ന് നടത്തിയ റെയ്ഡ്ലാണ് വാറ്റ് കണ്ടെത്തിയത്. 70 ലിറ്റര് കോട തൊഴുത്തില് നിന്നും കണ്ടെടുത്ത് നശിപ്പിച്ചെങ്കിലും ചാരായം കണ്ടെത്താന് സാധിച്ചില്ല.
ചാരായം വാങ്ങാന് ആളുകള് കാറുകളിലും ബൈക്കുകളിലും എത്തിയതോടെയാണ് നാട്ടുകാര് വിവരം അറിഞ്ഞത്. തുടര്ന്ന് അവര് എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാര് തിരിഞ്ഞതോടെ ഇതുസംബന്ധിച്ച് ഇയാള് നാട്ടുകാരോട് വാക്കേറ്റവും ഉണ്ടായി. ബിനുരാജ് നിര്മ്മിച്ചിരുന്ന ചാരായം സുഹൃത്തുക്കളായ രണ്ടു പേരാണ് ആവശ്യക്കാരില് എത്തിച്ചിരുന്നത്. ഇവര്ക്കായി എക്സൈസ് തെരച്ചില് ആരംഭിച്ചിട്ടുണ്ട്. വീട്ടിലെത്തിയിരുന്നവര്ക്ക് ബിനുരാജ് തന്നെയാണ് ചാരായം ഊറ്റിക്കൊടുത്തിരുന്നത്.
https://www.facebook.com/Malayalivartha

























