ഒടുവിൽ ആ കുഞ്ഞ് ഉത്രയുടെ മാതാപിതാക്കൾക്ക്; കൈമാറാൻ ഉത്തരവുമായി കൊല്ലം ബാല ക്ഷേമ സമിതി

അഞ്ചലിൽ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറാൻ ഉത്തരവ്. കൊല്ലം ബാല ക്ഷേമ സമിതിയുടേതാണ് തീരുമാനം. വനിത കമ്മീഷന്റെ ഇടപെടൽ മൂലമാണ് നടപടി. മകൾ മരിച്ച സാഹചര്യത്തിൽ സൂരജിന്റെ വീട്ടുകാർക്കൊപ്പം കുഞ്ഞിനെ നിർത്താൻ താല്പര്യം ഇല്ലെന്നറിയിച്ച് ഉത്രയുടെ മാതാപിതാക്കൾ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തിൽ തീരുമാനം എടുത്തിരിക്കുന്നത്. വളരെ നിർണ്ണായകമായ തീരുമാനമാണ് എടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























