രണ്ടുമാസമായി ശമ്പളമില്ല; സംസ്ഥാന മെഡിക്കല് സര്വീസ് കോര്പ്പറേഷന് കീഴിലുള്ള 1300 ഓളം ഡ്രൈവര്മാരും അവരുടെ കുടുംബങ്ങളും ദുരിതത്തിൽ

രണ്ടുമാസമായി ശമ്പളമില്ലാതെ സംസ്ഥാനത്തെ 108 ആംബുലന്സ് ഡ്രൈവര്മാര്. കൊവിഡ് പ്രതിരോധ പ്രവര്ത്തനത്തില് രാപ്പകലില്ലാതെ ജോലി ചെയ്തിട്ടും കഴിഞ്ഞ രണ്ടുമാസമായി ശമ്ബളം ലഭിക്കാതായതോടെ സംസ്ഥാന മെഡിക്കല് സര്വീസ് കോര്പ്പറേഷന് കീഴിലുള്ള 1300 ഓളം ഡ്രൈവര്മാരും അവരുടെ കുടുംബങ്ങളും ദുരിതത്തിലായി. സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ , എറണാകുളം,തൃശൂര് തുടങ്ങിയ ജില്ലകളിലായി 315 ആംബുലന്സുകളാണ് ഉള്ളത്.
ശമ്ബളം ലഭിക്കാതെ ജീവിതം വഴിമുട്ടിയതോടെ ദീര്ഘ അവധിയെടുക്കാനും ഡ്യൂട്ടി അവസാനിപ്പിക്കാനും തീരുമാനിച്ചിരിക്കുകയാണ് ചിലർ. ഇത് കൊവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്ക്ക് തിരിച്ചടിയായിരിക്കുകയാണ്. വിമാനത്താവളങ്ങള്, അതിര്ത്തി ചെക്ക് പോസ്റ്റുകള് എന്നിവിടങ്ങളില് നിന്ന് കൊവിഡ് രോഗലക്ഷണമുള്ളവരെ ആശുപത്രിയിലും രോഗം ഭേദമാകുന്നവരെ വീടുകളിലുമെത്തിക്കാന് 108 ആംബുലന്സുകളാണ് ഉപയോഗിക്കുന്നത്.
കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതോടെ വിശ്രമിക്കാന് പോലും സമയമില്ലാത്ത അവസ്ഥിലാണ് 108 ജീവനക്കാര്. ഡ്രൈവറും നഴ്സുമാണ് 108ല് ഡ്യൂട്ടിയിലുള്ളത്. കെ.എം.എസ്.സി.എല് മുഖേന ജി.വി.കെ ഗ്രൂപ്പിന് കീഴിലാണ് 108 ആംബുലന്സ് സര്വീസ്. സര്ക്കാരില് നിന്ന് ഫണ്ട് കിട്ടാത്തതാണ് വേതനം വൈകാന് കാരണമെന്ന് പറയുന്നു. മുഖ്യമന്ത്രി, തൊഴില് മന്ത്രി, ആരോഗ്യവകുപ്പ് ഡയറക്ടര് എന്നിവര്ക്ക് ജീവനക്കാര് പരാതി നല്കി രണ്ട് ദിവസം പിന്നിട്ടിട്ടും ശമ്ബളം ലഭ്യമാക്കാന് യാതൊരു നടപടിയുമുണ്ടായിട്ടില്ല എന്നും ആരോപണമുയരുന്നു...
https://www.facebook.com/Malayalivartha

























