പാലക്കാട് ജില്ലയില് അഞ്ചു പേര്ക്ക് കൂടി കോവിഡ്

പാലക്കാട് ജില്ലയില് ഇന്ന് അഞ്ചു പേര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അന്യസംസ്ഥാനങ്ങളില്നിന്ന് എത്തിയ നാലു പേര്ക്കും വിദേശത്തുനിന്ന് എത്തിയ ഒരാള്ക്കുമാണ് രോഗം ബാധിച്ചതെന്ന് മന്ത്രി എ.കെ. ബാലന് അറിയിച്ചു
ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 53 ആയി ഉയര്ന്നു. കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായുള്ള കേന്ദ്ര നിര്ദേശങ്ങള് പാലിക്കപ്പെടാന് വേണ്ടിയാണ് ജില്ലയില് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും മന്ത്രി വിശദമാക്കി.
അതിര്ത്തി ജില്ല എന്നനിലയില് പാലക്കാട്ട് കൂടുതല് കരുതല് വേണം. ജില്ലയില് സമൂഹവ്യാപനത്തിന്റെ ആശങ്കകൂടുതലാണ്. സമൂഹവ്യാപനം ഒഴിവാക്കാന് ജനങ്ങള് നിര്ദ്ദേശങ്ങള് പാലിക്കണം. നാളെ ആരംഭിക്കുന്ന എസ്.എസ്.എല്.സി പരീക്ഷയ്ക്കുവേണ്ടി എല്ലാ ഒരുക്കങ്ങള് പൂര്ത്തിയായെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























