ലഹരി മരുന്നു നല്കി കെട്ടിതൂക്കി; കൂടാതെ പ്രകൃതി വിരുദ്ധ പീഡനത്തിനും ബലാത്സംഗത്തിനും ഇരയായി; ഫോറന്സിക് റിപ്പോര്ട്ട് വിരൽ ചൂണ്ടുന്നത് എന്തിലേക്ക് ?ദുരൂഹത ഏറുന്നു

ചിന്നു സുല്ഫിക്കറിന്റെ പോസ്റ്റ് മോര്ട്ടം റിപ്പോര്ട്ടും പുറത്ത് വന്നതോടെ മരണം കൊലപാതകമാണെന്ന പ്രാഥമിക നിഗമനം ശക്തമാകുന്നു. പോസ്റ്റ് മോര്ട്ടം റിപ്പോര്ട്ടിലും ഫോറന്സിക് വിദഗ്ധരുടെ നിഗമനങ്ങളിലും മരണത്തില് ദുരൂഹതയുള്ളതായി ചൂണ്ടിക്കാണിക്കുകയാണ്. മരിക്കുന്നതിന് മുന്പ് ലഹരി ഉപയോഗം നടന്നിട്ടുണ്ടെന്നും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും പരിശോധന റിപ്പോര്ട്ടുകളിൽ വ്യക്തമാക്കിയിരിക്കുന്നു . മൃതദേഹത്തില് കഴുത്തിലും ചുണ്ടിലും കൈകളിലും മുറിവുകള് സംഭവിച്ചതായി കണ്ടെത്തി. ഇത് ബലപ്രയോഗത്തിലൂടെ ഉണ്ടായതായേക്കാമെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് പറയുന്നുണ്ട് . ലൈംഗികമോ പ്രകൃതി വിരുദ്ധമോ ആയ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും റിപ്പോര്ട്ടില് വ്യക്തമാക്കുന്നുണ്ട്. ലഹരി മരുന്ന് നല്കി മയക്കിയ ശേഷം ജീവനോടെ കെട്ടിത്തൂക്കുകയായിരുന്നു എന്നാണ് ഫോറന്സിക് വിദഗ്ധർ എത്തിയിരിക്കുന്ന നിഗമനം. കൊലപാതകം മൂടിവെക്കാനുള്ള ശ്രമമാണ് അഞ്ജനയെ ലഹരി മരുന്നുകള്ക്ക് അടിമയായി മുദ്രകുത്തുന്നതിന് പിന്നിലെന്നും വീട്ടുകാര് പറയുന്നു.
ഇതിനു പിന്നില് അഞ്ജനയുടെ സുഹൃത്തുകള് തന്നെയാണെന്നും ബന്ധുക്കള് ആരോപിക്കുന്നുണ്ട് . കൊല്ലപ്പെടുന്നതിന് തലേദിവസം സുഹൃത്തായ നസീമയുടെ ഫോണില് നിന്നും അമ്മയെ വിളിച്ചിരുന്നതായും നാട്ടില് തിരികെ വന്ന് അമ്മയ്ക്കൊപ്പം ജീവിക്കുമെന്നും ചിന്നു പറഞ്ഞതായും ബന്ധുക്കള് വ്യക്തമാക്കുന്നു. ഗോവയില് സുഹൃത്തുക്കള്ക്കൊപ്പം താമസിച്ചിരുന്ന സ്ഥലത്തു നിന്ന് പത്തുമീറ്റര് മാറിയാണ് മൃതദേഹം കിട്ടിയിതും എന്നിട്ടും സംഭവത്തെകുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു സുഹൃത്തുക്കളുടെ മൊഴി. ഇത് ദുരൂഹത വര്ധിപ്പിക്കുന്നതായും ബന്ധുക്കള് ആരോപിക്കുന്നുണ്ട് .
ഗോവയില് മരിച്ച നിലയില് കണ്ടെത്തിയ കാസര്കോട് നീലേശ്വരം സ്വദേശിനിയും ബ്രണ്ണന് കോളജ് വിദ്യാര്ത്ഥിനിയുമായ അഞ്ജന(21)യെ വ്യക്തമായ ആസൂത്രണത്തോടെ കൊല്ലപ്പെടുത്തിയതാണെന്ന് ഇതിൽ നിന്നും മനസിലാകുന്ന സൂചനകൾ . പുറത്തു വന്ന പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് മരണപ്പെടുന്നതിനു മുന്പ് അഞ്ജന പ്രകൃതിവിരുദ്ധമായും അല്ലാതെയും നിരന്തരം ലൈംഗികമായി ഉപയോഗിക്കെപ്പട്ടിരുന്നു.
രാസപരിശോധനയിലൂടെയും കുറ്റമറ്റ പോലീസ് അന്വേഷണത്തിലൂടെയും മാത്രമെ മരണം സംബന്ധിച്ച ദുരൂഹത പുറത്തുകൊണ്ടുവരാനാവൂവെന്നാണ് അധികൃതര് പറയുന്നത്. സാഹചര്യത്തെളിവുകള് അതിനെ സാധൂകരിക്കുന്നതായും മൃതദേഹം ഗോവയില് നിന്നു കൊണ്ടുവന്ന ബന്ധുക്കളും ഉറപ്പിച്ചു പറയുന്നു. താമസസ്ഥലത്തിനു സമീപത്ത് പത്തുമീറ്റര് അകലെയാണ് പെണ്കുട്ടി കഴുത്തില് കുരുക്കിട്ട നിലയില് കണ്ടെത്തിയത്. കെട്ടിത്തൂങ്ങാന് ഉപയോഗിച്ച വസ്തുവായ ലുങ്കി ഇവര് ഹാജരാക്കിയിരുന്നുമില്ല.
അഞജനയെ കാണാതായി മണിക്കൂറുകള് പിന്നിട്ട ശേഷമായിരുന്നു പത്തുമീറ്റര് അകലെയുള്ള മൃതദേഹം കണ്ടെത്തിയതെന്നാണ് കൂട്ടുകാരുടെ മൊഴി . എന്നാല് ലോക്ഡൗണ് നിലനില്ക്കുന്ന സ്ഥലത്ത് മൃതശരീരം കാണാതായ ഉടനെ സമീപത്ത് തിരയാതെ ദൂരദിക്കില് അന്വേഷണം നടത്തിയതും സംശയങ്ങൾ ഉയർത്തുന്നു. തൂങ്ങിനില്ക്കുന്ന അഞ്ജനയെ കൂട്ടുകാര് കാണുമ്ബോള് ജീവനുണ്ടായിരുന്നുവെന്നും അതെ തുടര്ന്ന് ആശുപത്രിയില് എത്തിക്കുകയുമായിരുന്നുവെന്നായിരുന്നു അവർ നൽകിയ മൊഴി. ദൂരൂഹതയുടെ ആക്കം കൂട്ടുന്നതാണ് ചിന്നു സുല്ഫിക്കറിന്റെ ഫോറന്സിക് റിപ്പോര്ട്ട്.
https://www.facebook.com/Malayalivartha

























