Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...

കൊല്ലം ഈസ്റ്റ് പോലീസ് സീനിയർ സിവിൽ പോലീസ് ഓഫീസർ ബാബു കുമാർ വധശ്രമക്കേസ്; ഡി. വൈ. എസ്. പി. സന്തോഷ് നായരടക്കം 4 പ്രതികൾക്ക് 10 വർഷം കഠിന തടവും ഒന്നേ കാൽ ലക്ഷം രൂപ പിഴയും ശിക്ഷ ; 4 പ്രതികളെയും കോടതി പൂജപ്പുര സെൻട്രൽ ജയിലിലടച്ചു

25 MAY 2020 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

തൃശൂരിൽ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ബാബു കുമാറിനെ പട്ടാപ്പകൽ വീട്ടുമുറ്റത്ത് വച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഡി വൈ എസ് പി സന്തോഷ് നായർ അടക്കമുള്ള നാലു പ്രതികൾ 10 വർഷത്തെ കഠിന തടവനുഭവിക്കാനും ഒന്നേകാൽ ലക്ഷം രൂപ പിഴയൊടുക്കാനും തിരുവനന്തപുരം സി ബി ഐ കോടതി ശിക്ഷ വിധിച്ചു. നാലു പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തിയാണ് ശിക്ഷാ വിധി. 4 പ്രതികളെയും സിബിഐ ജഡ്ജി സനിൽകുമാർ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് കൺവിക്ഷൻ വാറണ്ട് പ്രകാരം റിമാൻ്റ് ചെയ്ത് ജയിലിലടച്ചു. ശിക്ഷാവിധി ഞെട്ടലോടെയാണ് പ്രതിക്കൂട്ടിടിൽ നിന്ന പ്രതികൾ കേട്ടത്. 2 പ്രതികൾക്കെതിരായ കുറ്റം സംശയാതീതമായി തെളിയാത്തതിനാൽ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു. വിചാരണ പൂർത്തിയാക്കി ഇരുഭാഗത്തെയും വാദമുഖങ്ങൾ കേട്ട കോടതി രണ്ടു തവണ തുറന്ന കോടതിയിൽ കേസ് വിളിച്ചിട്ടും പ്രതികൾ തമ്മിൽ ഒത്തു കളിച്ച് പ്രതിക്കൂട്ടിൽ കയറാത വിട്ടുനിന്നു. ഒടുവിൽ എല്ലാ പ്രതികളും തിങ്കളാഴ്ച ഹാജരാകണമെന്ന അന്ത്യശാസനം കോടതി പുറപ്പെടുവിച്ചതിനെ തുടർന്നാണ് മുഴുവൻ പ്രതികളും ഹാജരായത്. കുറ്റക്കാരായി കണ്ടെത്തിയ നാലു പ്രതികളോട് ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് കുടുംബത്തിൻ്റെ ഏകാശ്രയം തങ്ങളാണെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതികൾ ഓരോരുത്തരായി കോടതിയോട് അപേക്ഷിച്ചു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസുദ്യോഗസ്ഥൻ ഉൾപ്പെട്ട കേസായതിനാൽ പ്രതികൾക്ക് കഠിനമായ ശിക്ഷ നൽകുകയാണെന്ന് വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. ഗൗരവമേറിയ കുറ്റം ചെയ്ത പ്രതികൾക്ക് നല്ല നടപ്പു നിയമത്തിൻ്റെ ഔദാര്യത്തിന് അർഹതയില്ല. ഗുണ്ടകളുമായി കൈകോർത്ത് നിയമ ലംഘനം നടത്തുന്ന പോലീസുദ്യോഗസ്ഥർക്ക് വിധിന്യായം ഒരു പാഠമാകണമെന്ന് കോടതി ശിക്ഷാവിധിയിൽ മുന്നറിയിപ്പ് നൽകി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 (ബി) - ( ക്രിമിനൽ ഗൂഡാലോചന ) , 307 ( കൊലപാതക ശ്രമം) , 218 (കുറ്റവാളിയെ നിയമപരമായ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തുന്നതിലേക്കായി പൊതു സേവകൻ തെറ്റായ റെക്കോഡ് തയ്യാറാക്കൽ ) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.

കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിൽ 5 പോലീസുദ്യോഗസ്ഥരും സീരിയൽ നടിമാരുമൊത്തുള്ള നിശാവിരുന്നിനെക്കുറിച്ച് ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലും സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിലും അറിയിച്ചതിലും പത്ര വാർത്ത വന്നതിനും പ്രതികാരമായി ഹെഡ് കോൺസ്റ്റബിൾ ബാബു കുമാറിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് സി ബി ഐ കോടതിയുടെ സുപ്രധാന കണ്ടെത്തൽ. തങ്ങൾ നിരപരാധികളാണെന്നും കുറ്റവിമുക്തരാക്കണമെന്നും ഡിവൈഎസ്പി സന്തോഷ് നായരടക്കം 6 പ്രതികൾ വാദമുന്നയിച്ച് സമർപ്പിച്ച വിടുതൽ ഹർജിയിൽ സിബിഐ മുൻ ജഡ്ജി ജെ.നാസർ തള്ളി വിചാരണ നേരിടാൻ ഉത്തരവിട്ടിരുന്നു.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സന്തോഷ്. എം. നായർ , കൊല്ലം നഗരത്തിലെ പ്രബല ഗുണ്ടാത്തലവനും 'നവൻ ഷിപ്പിംഗ്‌ കമ്പനി' ഉടമയുമായ കണ്ടെയ്നർ സന്തോഷ് എന്ന സന്തോഷ് കുമാർ, പ്രധാന ഗുണ്ടകളായ ജിണ്ട അനി എന്ന വിനേഷ് , പെന്റി എഡ്വിൻ ഓസ്റ്റിൻ എന്നിവരെയാണ് വധശ്രമക്കേസിൽ ശിക്ഷിച്ചത്.നാലാം പ്രതി പുഞ്ചിരി മഹേഷ് എന്ന മഹേഷ് , അഞ്ചാം പ്രതി സർക്കിൾ ഇൻസ്പെക്ടർ എസ്.വിജയൻ എന്നിവരെയാണ് തെളിവിൻ്റെ അഭാവത്തിൽ വിട്ടയച്ചത്.
2011 ജനുവരി 11 രാവിലെ 10.30 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്.പ്രതികൾ ഗൂഡാലോചന നടത്തി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ബാബു കുമാറിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധമായ സ്പ്രിങ്ങ് മോഡൽ കത്തിപയോഗിച്ച് നെഞ്ചിലും വയറിലുമായി കുത്തി കഠിന ദേഹോപദ്രവം ഏൽപ്പിച്ച് മൃതപ്രായനാക്കുകയും കുറ്റക്കാരെ നിയമപരമായ ശിക്ഷയിൽ നിന്ന് മറയ്ക്കുന്നതിന് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ കേസ് ഡയറി കത്തിച്ചു കളഞ്ഞും യഥാർത്ഥ തൊണ്ടി മുതലായ കണ്ടെയ്നർ സന്തോഷ് നൽകിയ വിദേശ നിർമിത സ്പ്രിംഗ് മോഡൽ പേനാക്കത്തി മറ്റിടത്തേക്ക് മാർവാട് ചെയ്തും തെളിവുകൾ നശിപ്പിക്കുകയും പകരം തുരുമ്പെടുത്ത മറ്റൊരു കത്തി തൊണ്ടി ലിസ്റ്റിൽ ചേർത്ത് വ്യാജമായ വിവരം നൽകുകയും പോലീസ് സ്റ്റേഷനിൽ തെറ്റായ റെക്കോഡ് തയ്യാറാക്കിയെന്നുമാണ് സിബിഐ കേസ്. 2014 നവംബർ 22 നാണ് സി ബി ഐ ഡിവൈഎസ്പി കെ.റ്റി.തോമസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

2009 ഒക്ടോബർ 11 ന് രാത്രി കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിൽ സ്പിരിറ്റ് മാഫിയാത്തലവനായ കള്ള് ഷാപ്പ് കോൺട്രാക്റ്റർ ഒരുക്കിയ നിശാ മദ്യവിരുന്നിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സന്തോഷ്.എം.നായരും 4 പോലീസുദ്യോഗസ്ഥരും സീരിയൽ നടിമാരും പങ്കെടുത്ത വിവരം ബാബു കുമാർ മാതൃഭൂമി കൊല്ലം ബ്യൂറോയിലെ സ്റ്റാഫ് റിപ്പോർട്ടർ വി.ബി.ഉണ്ണിത്താന് നൽകി.കൂടാതെ വിവരം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. മദ്യസൽക്കാര വാർത്ത ഉണ്ണിത്താൻ റിപ്പോർട്ട് ചെയ്തു. കൂടാതെ സന്തോഷ് നായരുടെ കായൽ കയ്യേറ്റവും അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ചുള്ള വാർത്തയും ഉണ്ണിത്താൻ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് സന്തോഷ് നായർ സസ്പെൻഷനിലായി. ഇതിനുള്ള പ്രതികാരമാണ് വധശ്രമമെന്നാണ് വിരോധ കാരണമായി കുറ്റപത്രത്തിൽ സിബിഐ ചൂണ്ടിക്കാട്ടുന്നത്. ഇതിനിടെ ഡിവൈഎസ്പിയുടെ ഭാര്യ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. കുടുംബ ജീവിതം തകർന്നതോടെ ഉണ്ണിത്താനെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കി കണ്ടെയ്നർ സന്തോഷിന് നിർദ്ദേശം നൽകി. സന്തോഷ് പ്രധാന ക്രിമിനലായ ഹാപ്പി രാജേഷിന് 35,000 രൂപക്ക് ക്വട്ടേഷൻ നൽകി. തുടർന്ന് 2010 ഏപ്രിൽ 16ന് രാത്രിയാണ് മാരകായുധങ്ങൾ ഉപയോഗിച്ച് ഉണ്ണിത്താനെ ദേഹോപദ്രവം ഏൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഡിവൈഎസ്പിമാരായ സന്തോഷ് നായർ , ഗുണ്ടകളായ പുഞ്ചിരി മഹേഷ്, അയത്തിൽ വി.ആർ.ആനന്ദ്, ഉളിയക്കോവിൽ എസ്.ഷെഫീക്ക് എന്നിവരാണ് ഉണ്ണിത്താൻ വധശ്രമക്കേസിലെ പ്രതികൾ. 2012 ജൂലൈ 5നാണ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
ഹാപ്പി രാജേഷിനൊപ്പം ആക്രമണത്തിൽ പങ്കെടുത്ത മഹേഷ് , ആനന്ദ്, ഷെഫീക്ക് എന്നീ 3 പ്രതികളെ 2011 മെയ് 13 ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.ക്വട്ടേഷൻ ഏൽപ്പിച്ചത് കണ്ടെയ്നർ സന്തോഷാണെന്ന് പിടിയിലായ ഗുണ്ടകളിൽ നിന്ന് അന്വേഷണ സംഘം മനസ്സിലാക്കി.ഇതറിഞ്ഞ് സന്തോഷ് മുങ്ങി. പിന്നീട് തിരുവല്ല കോടതിയിൽ കീഴടങ്ങി. സന്തോഷിനെ ചോദ്യം ചെയ്തതോടെയാണ് ഡിവൈഎസ്പി സന്തോഷ് നായരുടെ പങ്ക് പുറത്തു വന്നത്.
ഹാപ്പി രാജേഷ് ഇതിനിടെ കൊല്ലപ്പെട്ടു.സന്തോഷ് നായരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നതിന് രണ്ടാഴ്ച മുമ്പാണ് ഓട്ടോറിക്ഷക്കകത്ത് കൊലപ്പെടുത്തിയ നിലയിൽ രാജേഷിനെ കണ്ടെത്തിയത്. 2011 മെയ് 21നാണ് ഡിവൈഎസ്പിയെ ക്രൈംബ്രാഞ്ച് ഡിഐജി എസ്.ശ്രീജിത്ത് അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കണ്ടെയ്നർ സന്തോഷിനെ സിബിഐ ഉണ്ണിത്താൻ വധശ്രമക്കേസിൽ മാപ്പ് സാക്ഷിയാക്കി.എന്നാൽ പല നിർണ്ണായക വിവരങ്ങളും മറച്ച് വെച്ച് സന്തോഷ് രഹസ്യമൊഴി നൽകിയതായും വിചാരണയിൽ സന്തോഷ് കൂറുമാറി പ്രതി ഭാഗം ചേർന്ന് വിചാരണ അട്ടിമറിക്കുമെന്നും അതിനാൽ സന്തോഷിനെ മാപ്പ് സാക്ഷി സ്ഥാനത്ത് നിന്നും നീക്കം ചെയ്ത് പ്രതിപ്പട്ടികയിൽ വീണ്ടും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജി സിബിഐ കോടതി നേരത്തേ തള്ളിയിരുന്നു. വിചാരണ കഴിഞ്ഞ് മാത്രമേ സിബിഐയുടെ ഈ ആവശ്യം പരിഗണിക്കാനാവൂയെന്നും ഹർജി അപക്വമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (21 minutes ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (34 minutes ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (59 minutes ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (1 hour ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (2 hours ago)

തുലാവർഷം എത്തുന്നു... ഇന്ന് വൈകുന്നേരത്തോടെ തുലാവർഷമെത്തും.... ഞായറാഴ്ചവരെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ  (2 hours ago)

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക...  (2 hours ago)

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (9 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (10 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (10 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (10 hours ago)

Malayali Vartha Recommends