ഈ പണി നിങ്ങള് ഏതെങ്കിലും പാറമടയില് പോയി ചെയ്തിരുന്നെങ്കില് നാല് കാശു കൈയില് കിട്ടിയേനെ.. പൊട്ടിത്തെറിച്ച് ഷറഫുദ്ദീന്

കാലടിയില് സിനിമാ സെറ്റ് തകര്ത്ത സംഭവത്തില് സംഘപരിവാര് പ്രവര്ത്തകന് പൊലിസ് പിടിയില്. ബജ്റംഗ്ദള് പ്രവര്ത്തകനായ രതീഷ് ആണ് പിടിയിലായത്. അങ്കമാലിയില് നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റ് നാല് പേര്ക്കായി പൊലീസ് തിരച്ചില് തുടരുന്നു. സിനിമ സെറ്റ് തകര്ത്ത സംഭവത്തില് സിനിമ മേഖലയില് നിന്നും വലിയ പ്രതിഷേധമാണ് ഉയര്ന്നു വരുന്നത്.
പ്രതികള്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് അറിയിച്ചിരുന്നു. സെറ്റ് നശിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. സംഭവത്തിൽ നടൻ ഷറഫുദീന്റെ പ്രതികരണവും ശ്രദ്ധേയമാവുകയാണ്.. ഈ പണി വല്ല പാറമടയിലും പോയി ചെയ്തിരുന്നെങ്കിൽ നാലു കാശ് കിട്ടുമായിരുന്നുവെന്നും അതുവഴി ഇപ്പോൾ സാമ്പത്തിക പ്രശ്നം നേരിടുന്നവരെ സഹായിക്കാനാകുമായിരുന്നുവെന്നും ഷഫറുദ്ദീൻ കുറിക്കുന്നു
ഷറഫുദീന്റെ ഫേസ്ബുക്ക് കുറിപ്പ്അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ ..
ഈ പണി നിങ്ങൾക്ക് ചുള്ളിയിലോ , മഞ്ഞപ്രയിലോ ഏതെങ്കിലും പാറമടയിൽ പോയി ചെയ്തിരുന്നെങ്കിൽ വൈകുന്നേരമാവുമ്പോൾ എന്തെങ്കിലും നാല് കാശു കയ്യിൽ കിട്ടിയേനെ ,അത് ഇക്കാലത്തു ബുദ്ധിമുട്ടുന്ന സ്വന്തം നാട്ടുകാർക്കോ , ബന്ധുക്കൾക്കോ കൊടുത്തു സഹായിക്കാമായിരുന്നില്ലേ ?നല്ല കഷ്ട്ടപെട്ടു വെയില് കൊണ്ട് പൊളിച്ചത് കണ്ടു ചോയ്ക്കുന്നതാണ് ! ഈ സിനിമ യുടെ പ്രൊഡ്യൂസർ ശക്തയായ ഒരു സ്ത്രീയാണ് അവർ ഈ സിനിമ പൂർത്തിയാക്കും ! ഇനി സംവിധായകന്റെ കാര്യം പറയണ്ടല്ലോ✌
https://www.facebook.com/Malayalivartha

























