അഞ്ജനയുടെ മരണത്തില് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു; സംഭവത്തില് മാവോയിസ്റ്റ് ബന്ധവും പൊലീസ് അന്വേഷിക്കുന്നു

നീലേശ്വരം പുതുക്കൈ സ്വദേശിനി അഞ്ജനയുടെ മരണത്തില് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു .ഗോവയില് ദുരൂഹ സാഹചര്യത്തില് മരിച്ച നിലയിൽ കണ്ട അഞ്ജനയുടെ മരണം ആത്മഹത്യയാണെന്ന് ഗോവ പൊലീസ് ഉറപ്പിച്ച് പറയുമ്ബോഴും മരണ കാരണം ഇപ്പോഴും ദുരൂഹമായി തുടരുന്നു . അതേസമയം, സംഭവത്തില് മാവോയിസ്റ്റ് ബന്ധവും പൊലീസ് അന്വേഷിക്കുന്നു. അഞ്ജനയുടെ മരണവുമായി ബന്ധപ്പെട്ടു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. കോഴിക്കോട് കേന്ദ്രീകരിച്ച് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന ഏജന്സികള് ഉണ്ടെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു . കേരളത്തില് വയനാട് കൂടാതെ ആന്ധ്ര, ഒറീസ സംസ്ഥാനങ്ങളിലും ഈ സംഘത്തിന് ബന്ധമുണ്ടെന്നാണ് പൊലീസ് നല്കുന്ന സൂചന.
കേസന്വേഷണം എന്.ഐ.എയ്ക്ക് വിടുക എന്ന ആഗ്രഹം കുടുംബാംഗങ്ങൾ ഉയർത്തുന്നു . നഗര മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട ഒരു സംഘമാണ് വിദ്യാര്ത്ഥിനിയെ വഴിതെറ്റിച്ചതെന്നും കുടുംബാംഗങ്ങൾ ആരോപിക്കുന്നു . പഠിക്കാന് മിടുക്കിയായിരുന്ന അഞ്ജന നല്ല മാര്ക്കോടെയായിരുന്നു പത്താംക്ലാസും പ്ലസ്ടുവും പാസായത്. നല്ല രാഷ്ട്രീയ ബോധവും സാമൂഹിക പ്രവര്ത്തനങ്ങളോടുള്ള താല്പര്യവും പ്രകടിപ്പിച്ചിരുന്നു. സിവില് സര്വീസിന് പോവുകയാണ് ലക്ഷ്യമെന്ന് ഇവര് പലരോടും പറഞ്ഞിരുന്നുവത്രെ. തലശ്ശേരി ബ്രണ്ണന് കോളജില് ബിരുദത്തിനു ചേര്ന്നതിന് ശേഷമായിരുന്നു അഞ്ജനയില് പ്രകടമായ മാറ്റം സംഭവിച്ചത് എന്ന് അമ്മ പറയുന്നു . കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സംഘടനകളുമായി അടുപ്പമുണ്ടാകുന്നതും ഇക്കാലത്തായിരുന്നു . അതിനിടെ കുടുംബാംഗങ്ങള് പെണ്കുട്ടിയെ ഹോസ്റ്റലില് നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു . തുടര്ന്ന് ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം അല്പനാള് വീട്ടില് തന്നെയായിരുന്നു. ഈ കാലയളവില് തന്നെ വീട്ടുകാര് തടവിലിട്ട് പീഡിപ്പിക്കുകയായിരുന്നു എന്ന സന്ദേശം കൂട്ടുകാര്ക്ക് അയച്ചിരുന്നു. ഇതോടെ ഒരു സംഘം തളിപ്പറമ്ബ് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ച സംഭവവും ഉണ്ടായതാണ്. മരണത്തിൽ ദുരൂഹത ആരോപിച്ച് അമ്മ രംഘത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha



























