കേരളത്തില് ഇന്ന് മുതല് മെയ് 31 വരെ ശക്തമായ മഴക്ക് സാധ്യത; 9 ജില്ലകളിലും യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു; കേരളത്തില് ഇന്ന് മുതല് മെയ് 31 വരെ ശക്തമായ മഴക്ക് സാധ്യത

കേരളത്തില് ഇന്ന് മുതല് മെയ് 31 വരെ ശക്തമായ മഴക്ക് സാധ്യത. മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തില് വിവിധ ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് . അടുത്ത 5 ദിവസവും ശക്തമായ മഴ തുടരാന് സാധ്യത . നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളില് 8 ജില്ലകളിലും ഞായറാഴ്ച്ച 9 ജില്ലകളിലും യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു.
ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചില നേരങ്ങളില് വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുകയുണ്ടായി. മണിക്കൂറില് പരമാവധി 40 കിമീ വരെ വേഗതയില് കാറ്റ് വീശിയേക്കും. പൊതുജനങ്ങള്ക്കൊപ്പം, മത്സ്യ ബന്ധനത്തിലേര്പ്പെട്ടിരിക്കുന്ന മത്സ്യതൊഴിലാളികള് പ്രത്യേകം ജാഗ്രത പുലര്ത്തണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്ദേശിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha



























