കേരളത്തിന് ആകാം ; അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള എല്ലാ യാത്ര മാര്‍ഗങ്ങളും അടച്ച് കര്‍ണാടക
കോവിഡ് രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള എല്ലാ യാത്ര മാര്‍ഗങ്ങളും അടച്ച് കര്‍ണാടക. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, മധ്യപ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കര്‍ണാടക വിലക്കേര്‍പ്പെടുത്തിയത്.
ഈ അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രെയിനുകള്‍, വിമാനങ്ങള്‍ എന്നിവ സംസ്ഥാനത്ത് പ്രവേശിക്കാനോ ഇറങ്ങാനോ അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇവിടെ നിന്ന് റോഡ് മാര്‍ഗം കര്ണാടകയില്േക്ക് പ്രവേശനവും വിലക്കിയിരിക്കുകയാണ്.
കര്‍ണാടകയില്‍ ഇതുവരെ 2,418 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 47 പേരാണ് മരണപ്പെട്ടത്. 781 രോഗികളാണ് ഇതുവരെ രോഗമുക്തി നേടിയത്. 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ച 135 കേസുകളില്‍ 118 എണ്ണവും മറ്റ് ഇടങ്ങളില്‍ നിന്ന് എത്തിയവരാണ്.
https://www.facebook.com/Malayalivartha