മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ.
നിയന്ത്രണങ്ങൾക്കെതിരായ കോടതിയലക്ഷ്യ കേസിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനും ഡൽഹി പൊലീസ് കമ്മീഷണറും നിരുപാധികം മാപ്പു ചോദിച്ചുകൊണ്ട് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. കോടതിയലക്ഷ്യക്കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ മാപ്പപേക്ഷ. കോടതിയലക്ഷ്യ നടപടിയിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരിക്കുകയാണ്.ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഒക്ടോബർ 9-ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് മനഃപൂർവ്വമോ ബോധപൂർവ്വമോ ലംഘിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സത്യവാങ്മൂലത്തിൽ പറയുന്നു.
സമാധാനം നിലനിർത്തുന്നതിനും ക്രമസമാധാന തകർച്ച തടയുന്നതിനുമായിട്ടാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്. അനുമതിയില്ലാതെ നടത്താൻ ഉദ്ദേശിച്ചിരുന്ന മറ്റൊരു പ്രതിഷേധ പരിപാടിയും കണക്കിലെടുത്താണ് നടപടി സ്വീകരിച്ചത്.
ഇന്റർനെറ്റ് നിയന്ത്രണങ്ങളെയും കേന്ദ്രസർക്കാർ ന്യായീകരിച്ചു.
റെയ്സിന ഹിൽസിന് ചുറ്റും നാല് കിലോമീറ്റർ ചുറ്റളവിൽ, ഒക്ടോബർ 9 രാത്രി 10 മണി മുതൽ ഒക്ടോബർ 10 രാത്രി 10 മണി വരെയാണ് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചത്. ഈ നിയന്ത്രണം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് മാത്രമാണ് ബാധകമായിരുന്നത്. വൈഫൈ (Wi-Fi), ബ്രോഡ്ബാൻഡ് കണക്ഷനുകൾ ഇതിൽ ഉൾപ്പെട്ടിരുന്നില്ലെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിശദീകരിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























