അശ്ലീല ചിത്രത്തോടൊപ്പം മുഖ്യമന്ത്രി ; മുസ്ലീം ലീഗ് പ്രവര്ത്തകനെതിരെ താമരശേരി പൊലീസ് കേസെടുത്തു

അശ്ലീല ചിത്രത്തോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ചേര്ത്ത് പ്രചരിപ്പിച്ച മുസ്ലീം ലീഗ് പ്രവര്ത്തകനെതിരെ താമരശേരി പൊലീസ് കേസെടുത്തു. കട്ടിപ്പാറ വെട്ടിയൊഴിഞ്ഞതോട്ടം പാടത്തുംകുഴിയില് ഹമീദ് എന്ന് പേരുള്ളയാളിനെതിരെയാണ് പൊലീസ് കസ് രജിസ്റ്റര് ചെയ്തത്. 'നമ്മുടെ കട്ടിപ്പാറ' എന്ന് പേരുള്ള വാട്സാപ്പ് ഗ്രൂപ്പ് വഴിയും ഇയാള് ഫോട്ടോകള് പ്രചരിപ്പിച്ചിരുന്നു.
തുടര്ന്ന്, മുഖ്യമന്ത്രി പിണറായി വിജയന്റേയും, സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെയും ചിത്രങ്ങള് അശ്ലീല ഫോട്ടോകള്ക്കൊപ്പം ചേര്ത്തുകൊണ്ട് ഇയാള് പ്രചരിപ്പിച്ചുവെന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു. ശേഷം പൊലീസ് കേസെടുക്കുകയായിരുന്നു. സൗദി അറേബ്യയിലെ ഫോണ് നമ്ബര് ഉപയോഗിച്ചാണ് നിരവധി സോഷ്യല് മീഡിയാ പ്ലാറ്റ്ഫോമുകളില് ഇയാള് ഫോട്ടോകള് പ്രചരിപ്പിച്ചത്.
https://www.facebook.com/Malayalivartha

























