താമരശ്ശേരി ചുരം ഇറങ്ങുന്നതിനിടയില്‍ ലോറിയ്ക്ക് തീപിടിച്ചു
താമരശ്ശേരി ചുരം ഇറങ്ങുന്നതിനിടയില്‍ ആന്ധ്രയില്‍നിന്നു കോഴിക്കോട്ടേക്ക് സിമന്റുമായി വന്ന ലോറി 6-ാം വളവിനടുത്തു കത്തി നശിച്ചു.
പിന്നില്‍ ഇടതുഭാഗത്തുള്ള ടയറില്‍നിന്നാണ് തീപിടിത്തം തുടങ്ങിയത്.
ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ നടന്ന അപകടത്തില്‍ ലോറിയില്‍ ഉണ്ടായിരുന്നവര്‍ പരുക്കില്ലാതെ രക്ഷപ്പെട്ടു. കല്പറ്റയില്നിന്നു ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചു.
ലോറിയില്‍ ഉണ്ടായിരുന്ന 600 ചാക്ക് സിമന്റില്‍ നല്ലൊരു ഭാഗവും തീകെടുത്താന്‍ പമ്പ് ചെയ്ത വെള്ളത്തില്‍ കുതിര്‍ന്നു നശിച്ചു.
https://www.facebook.com/Malayalivartha