സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരണപ്പെട്ടത് ഉംറ കഴിഞ്ഞ് വന്ന കോഴിക്കോട് ജില്ലയിലെ മാവൂര് സ്വദേശിനി ; വരുടെ ഭര്ത്താവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്; ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരി്ച്ചവരുടെ എണ്ണം പത്തായി

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് ജില്ലയിലെ മാവൂര് സ്വദേശിനി സുലൈഖയാണ് (56) മെഡി.കോളജ് ആശുപത്രിയില് മരിച്ചത്. ഇവരുടെ ഭര്ത്താവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഉംറ കഴിഞ്ഞ് വന്നതായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണിവര്ക്ക് രോഗം സ്ഥിരീകരിച്ചത്. മെയ് 21ന് കണ്ണൂര് വിമാനത്താവളത്തിലെത്തി വീട്ടില് നിരീക്ഷണത്തിലായിരുന്നു സുലൈഖ.
മെയ് 25 ന് രോഗലക്ഷണം കണ്ടതിനെ തുടര്ന്ന് കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് സ്രവ പരിശോധന നടത്തുകയായിരുന്നു. ബുധനാഴ്ചയാണ് ഫലം പോസിറ്റീവായത്. കോഴിക്കോട് ജില്ലയിലെ... ഹൃദ്രോഗിയായിരുന്ന സുലേഖ ഈ മാസം 25 നാണ് ഗള്ഫില് നിന്നെത്തിയത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരി്ച്ചവരുടെ എണ്ണം പത്തായി.
https://www.facebook.com/Malayalivartha



























