മെഡി. കോളജിന് ഗുരുതര വീഴ്ച; ശനിയാഴ്ച കോവിഡ് ലക്ഷണങ്ങളോടെ കുവൈറ്റില്നിന്നെത്തിയ ആളെ സ്രവം എടുത്തശേഷം വീട്ടിലേക്ക് അയച്ചുവെന്ന് ആരോപണം; കോവിഡ് കേസ് കൈകാര്യം ചെയ്യുന്നതില് തിരുവനന്തപുരം മെഡിക്കല് കോളജിന് ഗുരുതര വീഴ്ച്ച

കോവിഡ് കേസ് കൈകാര്യം ചെയ്യുന്നതില് തിരുവനന്തപുരം മെഡിക്കല് കോളജിന് ഗുരുതര വീഴ്ച്ച. ശനിയാഴ്ച കോവിഡ് ലക്ഷണങ്ങളോടെ കുവൈറ്റില്നിന്നെത്തിയ ആളെ സ്രവം എടുത്തശേഷം വീട്ടിലേക്ക് അയച്ചുവെന്നാണ് ആരോപണം. തിരുവനന്തപുരം വിമാനത്താവളത്തിലെ പരിശോധനയില് രോഗലക്ഷണങ്ങള് കണ്ടതോടെയാണ് ഇയാളെ മെഡിക്കല് കോളജിലേക്ക് മാറ്റിയത്. എന്നാല് സ്രവം എടുത്ത ശേഷം വീട്ടിലേക്ക് വിടുകയായിരുന്നു. ഇയാളുടെ ഫലം ഇന്ന് പോസീറ്റിവായിരുന്നു. ഇതോടെ തിരിച്ചുവിളിച്ച് അഡ്മിറ്റാക്കി.
എന്തായാലും ജില്ലയിൽ ഇന്ന് നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് കാട്ടാക്കട സ്വദേശികൾക്കും,ആനാട് സ്വദേശിക്കും ആലംകോട് കരവാരം സ്വദേശിക്കുമാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്. കാട്ടാക്കട സ്വദേശികളിൽ ഒരാൾ മെയ് 26 നും രണ്ടാമത്തെ ആൾ മെയ് 27 നും കുവൈറ്റിൽ നിന്ന് വിമാനത്തിൽ കൊച്ചിയിൽ എത്തിയവരാണ്.കെ എസ് ആർ ടി സി ബസ്സിൽ തിരുവനന്തപുരത്തെത്തിയ ഇവരിൽ ഒരാളെ വർക്കല ശിവഗിരി കൺവെൻഷൻ സെന്ററിലും രണ്ടാമനെ സി ഇ ടി എഞ്ചിനീയറിങ് കോളേജിലെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റൈൻ സെന്ററിലും പ്രവേശിപ്പിക്കുകയായിരുന്നു. കരവാരം സ്വദേശി ദുബായിയിൽ നിന്നും മെയ് 29 ന് തിരുവനന്തപുരത്തു എത്തുകയും ഹോം ക്വാറന്റൈനിൽ പ്രവേശിക്കുകയും ചെയ്തു.ഇപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആനാട് സ്വദേശി മെയ് 28 ന് തമിഴ് നാട്ടിൽ നിന്ന് മദ്യം വാങ്ങി തിരികെ എത്തുംവഴി ബോധരഹിതനാകുകയും ഉടൻതന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയുമായിരുന്നു.
ഇന്നത്തെ കേസുകളിൽ ഇതില് 20 പേര് വിദേശത്ത് നിന്നും (യു.എ.ഇ.-8, കുവൈറ്റ്-5, ഒമാന്-4, സൗദി അറേബ്യ-1, ഖത്തര്-1, മാലിദ്വീപ്-1) 37 പേര് മറ്റ് സംസ്ഥാനങ്ങളില് (മഹാരാഷ്ട്ര-20, തമിഴ്നാട്-6, ഡല്ഹി-5, കര്ണാടക-4, ഗുജറാത്ത്-1, രാജസ്ഥാന്-1) നിന്നും വന്നതാണ്. 4 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട്, കൊല്ലം ജില്ലകളിലുള്ള 2 പേര്ക്ക് വീതമാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
എയര്പോര്ട്ട് വഴി 19,662 പേരും സീപോര്ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,00,572 പേരും റെയില്വേ വഴി 9796 പേരും ഉള്പ്പെടെ സംസ്ഥാനത്ത് ആകെ 1,31,651 പേരാണ് എത്തിയത്.
https://www.facebook.com/Malayalivartha



























