മാതാപിതാക്കള് ക്വാറന്റീനില്, ബക്കറ്റിലെ വെള്ളത്തില് വീണ് കുഞ്ഞിന് ദാരുണാന്ത്യം

പാലക്കാട് ജില്ലയില് കൂറ്റനാട് ചാലിശ്ശേരിയില് ക്വാറന്റീനിലുള്ള കുടുംബത്തിലെ 11 മാസം പ്രായമായ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില് മുങ്ങി മരിച്ച നിലയില് കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി 9.45നായിരുന്നു സംഭവം.
മുക്കില്പീടിക മണാട്ട് മന്സിലില് മുഹമ്മദ് സാബിഖ്- ലിയാന ദമ്പതികളുടെ ഏക മകന് യെസാന് മുഹമ്മദ് ആണു മരിച്ചത്.
ഇതര സംസ്ഥാനത്തു നിന്നെത്തിയ കുട്ടിയുടെ ബന്ധു കോവിഡ് ബാധിച്ചു ചികിത്സയിലാണ്. അതിനാല് കുട്ടിയുടെ മാതാവും പിതാവും വീട്ടില് ക്വാറന്റീനില് കഴിയവെയാണു ദുരന്തം.
വീടിനകത്തുള്ള കുളിമുറിയില് ബക്കറ്റിലെ വെള്ളത്തില് തലകീഴായി വീണ നിലയിലായിരുന്നു. പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുട്ടിയെ പ്രവേശിപ്പിച്ച പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗം താല്ക്കാലികമായി അടച്ചു. 5 പേരെ ക്വാറന്റീനിലാക്കി.
കുട്ടിയുടെ മൃതദേഹം കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോര്ട്ടത്തിനുമായി തൃശൂര് മെഡിക്കല് കോളജ് ആശുപത്രിയിലേക്കു മാറ്റി.
https://www.facebook.com/Malayalivartha



























