അമ്മക്ക് കോവിഡ്; 19 ദിവസം പ്രായമായ കുട്ടിയെ കോവിഡ് വിഭാഗത്തിൽ പ്രവേശിപ്പിച്ചു; നവജാത ശിശുവിന് കോവിഡ് വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് അടുത്ത ദിവസമേ അറിയാനാകൂ

19 ദിവസം പ്രായമായ നവജാത ശിശുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്ന അമ്മയോടൊപ്പം പ്രവേശിപ്പിച്ചു. കോവിഡ് വൈറസ് ബാധിച്ച് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന മണിമല കറിക്കാട്ടൂർ സ്വദേശിനിയുടെ കുട്ടിയെയാണ് ഞായറാഴ്ച വൈകുന്നേരം കോവിഡ് വാർഡിൽ പ്രവേശിപ്പിച്ചത്.
മെയ് 12ന് ദമാമിൽ നിന്ന് എത്തിയ യുവതി 13നാണ് മെഡിക്കൽ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിൽ പ്രസവിച്ചത്. ആദ്യ പരിശോധന ഫലം നെഗറ്റീവ് ആയതിനാൽ 19 ന് ഇവരെ ഡിസ്ചാർജ്ജ് ചെയ്തു. രണ്ടാമത്തെ പരിശോധനാ ഫലം പോസറ്റീവ് ആയതിനെ തുടർന്ന് 28 ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നവജാത ശിശുവിന് കോവിഡ് വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് അടുത്ത ദിവസമേ അറിയാനാകൂ.
https://www.facebook.com/Malayalivartha



























