തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ഒരാളുടെ റൂട്ട് മാപ്പ് തിരയുന്നു

ഞായറാഴ്ച കേരളത്തില് കോവിഡ് സ്ഥിരീകരിച്ചത് ഇതര സംസ്ഥാനങ്ങളില് നിന്നെത്തിയ 37 പേരും വിദേശത്തുനിന്നു വന്ന 20 പേരും ഉള്പ്പെടെ 61 പേര്ക്കാണ്. ജില്ല തിരിച്ചുള്ള കണക്ക്: പാലക്കാട്-12, കാസര്കോട്-10, കണ്ണൂര്-7, കൊല്ലം, ആലപ്പുഴ- 6 വീതം, തിരുവനന്തപുരം, പത്തനംതിട്ട- 4 വീതം, തൃശൂര്, മലപ്പുറം, വയനാട്- 3 വീതം, കോഴിക്കോട്- 2, എറണാകുളം-1.
കുവൈത്തില് നിന്ന് 27-ന് നെടുമ്പാശേരി വഴി വന്ന കാട്ടാക്കട സ്വദേശിനി (54), കുവൈത്തില് നിന്ന് 28-ന് എത്തിയ നാല്പ്പതുകാരി, കുവൈത്തില് നിന്ന് 30-ന് എത്തിയ കരവാരം ആലങ്കോട് സ്വദേശിയായ പുരുഷന് (42), പെയിന്റിങ് തൊഴിലാളിയായ ആനാട് സ്വദേശി(33) എന്നിവര്ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഇവരില് ആനാട് സ്വദേശി മേയ് 28-ന് മൂന്ന് സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടെ അമിതമായി ഛര്ദിക്കുകയും അവശത ഉണ്ടാകുകയും ചെയ്തതിനെ തുടര്ന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തി. 27-ന് തമിഴ്നാട്ടില് പോയിരുന്നു.
പ്രാഥമിക പരിശോധനയില് രോഗ സാധ്യത തോന്നിയതു കൊണ്ട് മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചു. പരിശോധനാ ഫലം ഇന്നു വന്നു. രോഗമുണ്ടായത് എങ്ങനെയെന്ന് സ്ഥിരീകരിക്കുന്നതിനും സമ്പര്ക്കമുണ്ടായവരെ കണ്ടെത്തുന്നതിനുള്ള നടപടികള് ആരംഭിച്ചു.
https://www.facebook.com/Malayalivartha



























