Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഗള്‍ഫില്‍നിന്ന് വരുന്നവര്‍ ഏഴ് ദിവസം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനിലും ഏഴ് ദിവസം ഹോം ക്വാറന്റീനിലും ഇരിക്കണമെന്ന് സര്‍ക്കാര്‍ കര്‍ശനമായി നിര്‍ദേശിക്കുമ്പോഴും പലയിടങ്ങളിലും പാലിക്കപ്പെടുന്നില്ല .... കോവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് മാവൂര്‍ സ്വദേശിനി സുലൈഖ ഗള്‍ഫില്‍ നിന്നെത്തി സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിഞ്ഞത് രണ്ട് ദിവസം മാത്രം

01 JUNE 2020 07:23 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു

ഗള്‍ഫില്‍നിന്ന് വരുന്നവര്‍ ഏഴ് ദിവസം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനിലും ഏഴ് ദിവസം ഹോം ക്വാറന്റീനിലും ഇരിക്കണമെന്ന് സര്‍ക്കാര്‍ കര്‍ശനമായി നിര്‍ദേശിക്കുമ്പോഴും കോഴിക്കോട് ജില്ലയിലുണ്ടാകുന്ന നിരീക്ഷണ കാലാവധിയിലെ പാളിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാവുകയാണ്.

ഇന്നലെ കോവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് മാവൂര്‍ സ്വദേശിനി സുലൈഖ ഗള്‍ഫില്‍നിന്നെത്തി സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിഞ്ഞത് രണ്ട് ദിവസം മാത്രമാണ്. മെയ് ഇരുപതാം തീയതി ഭര്‍ത്താവിനൊപ്പം റിയാദില്‍നിന്നു കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇവര്‍ 23-ാം തീയതി വരെ മാത്രമാണ് കോഴിക്കോട്ടെ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിഞ്ഞത്.

ഭര്‍ത്താവിനൊപ്പമായിരുന്നു ഇവര്‍ വിമാനത്താവളത്തില്‍ എത്തിയതെങ്കിലും ഹൃദ്രോഗിയായ ഭര്‍ത്താവിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയതോടെ ഇവരെ വീട്ടിലേക്ക് പോവാന്‍ അനുവദിക്കുകയായിരുന്നു. ഇത് മാവൂര്‍ പഞ്ചായത്ത് അധികൃതരോ ആരോഗ്യ വിഭാഗമോ അറിഞ്ഞിട്ടുമുണ്ടായിരുന്നില്ല. തുടര്‍ന്ന് 25-ാം തീയതി ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലാക്കുകയും ഇന്ന് മരിക്കുകയുമായിരുന്നു.

സ്ത്രീയും ഇവരുടെ ഭര്‍ത്താവും ഒരുമിച്ചാണ് ക്വാറന്റീനില്‍ കഴിഞ്ഞത്. ഇവരും ഹൃദ്രോഗിയാണ്. ഇദ്ദേഹത്തിനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പെരുന്നാള്‍ സമയത്താണ് ഇവര്‍ വീട്ടിലെത്തിയത്. ഇതോടെ ഇവരുമായി ബന്ധപ്പെട്ടുവെന്ന് കരുതുന്ന മക്കള്‍ അവരുടെ കുടുംബം എന്നിവരും ക്വാറന്റീനിലാണ്.

മെയ് 21ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു സുലൈഖ. മെയ് 25 ന് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്രവ പരിശോധന നടത്തുകയായിരുന്നു. ബുധനാഴ്ചയാണ് ഫലം പോസിറ്റീവായത്.

കോഴിക്കോട് ജില്ലയിലെ ആദ്യത്തെ കോവിഡ് മരണമാണിത്. മലപ്പുറം, കണ്ണൂര്‍, വയനാട് സ്വദേശികള്‍ നേരത്തേ കോഴിക്കോട്ട് ചികിത്സയിലിരിക്കേ മരിച്ചിരുന്നു.

അതേസമയം, ജില്ലയില്‍ ഞായറാഴ്ച രണ്ട് കോവിഡ് പോസിറ്റിവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായും നാല് പേരുടെ ഫലം നെഗറ്റിവായതായും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. 23 വയസ്സുള്ള കൊടുവള്ളി സ്വദേശിനിയാണ് രോഗം സ്ഥിരീകരിച്ച ഒന്നാമത്തെയാള്‍.മേയ് 18 ന് ഖത്തറില്‍ നിന്ന് കോഴിക്കോട്ടെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. മേയ് 30 ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സ്രവ പരിശോധന നടത്തുകയും കോവിഡ് പോസിറ്റിവ് ആവുകയും ചെയ്തു. ശനിയാഴ്ച ഇവരുടെ ഒരു വയസ്സുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

രണ്ടാമത്തെയാള്‍ 36 വയസ്സുള്ള കല്ലാച്ചി നാദാപുരം സ്വദേശിയാണ്. മേയ് 27 ന് ദുബൈയില്‍ നിന്ന് വിമാനമാര്‍ഗം കണ്ണൂരിലെത്തി സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ വടകര കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മേയ് 29ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടേയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.

ജില്ലയില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന നാല് പേര്‍ ഞായറാഴ്ച രോഗമുക്തരായി. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മൂന്ന് പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ഒരാളുമാണ് രോഗവിമുക്തരായത്. ഇപ്പോള്‍ 34 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റിവായി ചികിത്സയിലുണ്ട്.

ഞായറാഴ്ച 257 സ്രവ സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആകെ 4,993 സ്രവ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 4,683 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 4,600 എണ്ണം നെഗറ്റിവ് ആണ്. പരിശോധനക്കയച്ച സാമ്പിളുകളില്‍ 310 പേരുടെ പരിശോധന ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (4 minutes ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (32 minutes ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (1 hour ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (2 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (3 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (3 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (4 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (4 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (4 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (4 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (5 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (5 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (5 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (6 hours ago)

Malayali Vartha Recommends