കേരളത്തെയും വെട്ടിലാക്കാന് വെട്ടുക്കിളി കൂട്ടം എത്തുന്നു... കാലവര്ഷത്തോടനുബന്ധിച്ചുള്ള തെക്കുപടിഞ്ഞാറന് കാറ്റ് ദുര്ബലമാവുകയോ ദിശ മാറുകയോ ചെയ്താല് 1954ലെ പോലെ വെട്ടുക്കിളി ആക്രമണം കേരളത്തിലുമുണ്ടാകാമെന്നും സംസ്ഥാനം ജാഗ്രത പാലിക്കണമെന്നും കേരള കാര്ഷിക സര്വകലാശാല

കാലവര്ഷത്തോടനുബന്ധിച്ചുള്ള തെക്കുപടിഞ്ഞാറന് കാറ്റ് ദുര്ബലമാവുകയോ ദിശ മാറുകയോ ചെയ്താല് 1954ലെ പോലെ വെട്ടുക്കിളി ആക്രമണം കേരളത്തിലുമുണ്ടാകാമെന്നും സംസ്ഥാനം ജാഗ്രത പാലിക്കണമെന്നും കേരള കാര്ഷിക സര്വകലാശാല. കാറ്റിന്റെ ദിശ മാറുന്നുണ്ടോ എന്നു നിരീക്ഷിക്കണം. കേരളത്തിലേക്കു വെട്ടുക്കിളിക്കൂട്ടം എത്തുകയാണെങ്കില് പാലക്കാട് ജില്ലയിലെ അതിര്ത്തിഗ്രാമങ്ങളിലൂടെയാകുമെന്നും അവിടെ നിരീക്ഷണം ശക്തമാക്കണമെന്നുമാണ് സര്വകലാശാലയുടെ നിര്ദേശം
.രാജസ്ഥാനിലും മദ്ധ്യപ്രദേശിലും രൂക്ഷമാകുന്ന വെട്ടുക്കിളി ആക്രമണം കേരളത്തിലുണ്ടാകാന് സാദ്ധ്യതയില്ലെങ്കിലും ജാഗ്രത വേണമെന്ന് കാര്ഷിക സര്വകലാശാല. ഇത് സംബന്ധിച്ച റിപ്പോര്ട്ട് സര്വകലാശാല അധികൃതര് കൃഷിവകുപ്പിന് കൈമാറി. കേരളത്തില് അടുത്ത കുറച്ച് ദിവസങ്ങളായി ശക്തമായ ന്യൂനമര്ദ്ദവും തെക്കുപടിഞ്ഞാറന് ദിശയില് കാറ്റും ഉണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനം ഉള്ളതിനാലാണ് വെട്ടുക്കിളികള് കേരളത്തിലെത്താന് സാദ്ധ്യതയില്ലെന്ന് വിലയിരുത്തുന്നതെന്ന് സര്വകലാശാല അധികൃതര് പറയുന്നു.
നിലവില് വെട്ടുക്കിളികള് നാഗ്പൂര് വരെയെത്തിയിട്ടുണ്ട്.കേരളത്തിലെത്താനുള്ള സാദ്ധ്യതപാലക്കാട് ജില്ലയിലെ അതിര്ത്തി ഗ്രാമങ്ങളിലൂടെ വെട്ടുക്കിളികള് എത്താന് വിദൂരസാദ്ധ്യതയുണ്ട്. ഈ പഞ്ചായത്തുകള് കാര്ഷിക മേഖലയായതിനാല് നിരീക്ഷണം ശക്തമാക്കണമെന്നും മുന്നറിയിപ്പുണ്ട്.മുന്കരുതല്
ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനമെന്ന നിലയില് രാജസ്ഥാനിലും മഹാരാഷ്ട്രയിലും ചെയ്യുന്ന പോലെ ഡ്രോണുകള് ഉപയോഗിച്ചുള്ള കീടനാശിനി പ്രയോഗം നടക്കില്ല. എന്നാല് പാലക്കാട്ടെ അതിര്ത്തി ഗ്രാമങ്ങളില് നെല്വയലുകളും തെങ്ങിന്തോട്ടങ്ങളായതിനാലും ഡ്രോണ് ഉപയോഗിക്കാമെന്നും പറയുന്നു.ഉപകരണങ്ങള് സജ്ജമാക്കണംവെട്ടുക്കിളികള് എത്തിയാല് തുരത്തുന്നതിനായി യന്ത്രസാമഗ്രികള് തയ്യാറാക്കണമെന്ന് റിപ്പോര്ട്ടില് പറയുന്നുണ്ട്. കീടനാശിനി 4,000 ഏക്കര് സ്ഥലത്തിന് 2,000 ലിറ്റര് ആവശ്യമായി വരും. ആര്യവേപ്പില് അടങ്ങിയിട്ടുള്ള അസാഡിറാക്ടിന് ഇവയെ വികര്ഷിക്കാന് ഗുണപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.കേരളത്തിലെത്തിയത് 1954 ല്
തെക്കുപടിഞ്ഞാറന് കാറ്റ് ദുര്ബലമായ 1954 ലാണ് കേരളത്തില് വെട്ടുക്കിളികള് എത്തിയിട്ടുള്ളത്. എന്നാല് അന്ന് എത് തരത്തിലുള്ള നാശം ഉണ്ടായെന്ന് കണ്ടെത്തിയിട്ടില്ല.സര്വകലാശാല ശാസ്ത്രഞ്ജരും കാലാവസ്ഥ ഉദ്യോഗസ്ഥരും അടങ്ങുന്ന പ്രത്യേക ടീമിനെ ഇവയുടെ യാത്ര നിരീക്ഷിക്കാന് തയ്യാറാക്കിയിട്ടുണ്ട്.ഡോ. മധു സുബ്രഹ്മണ്യന്, ഗവേഷണ വിഭാഗം മേധാവി
ശ്രദ്ധിക്കുക:
ന്മവെട്ടുക്കിളി ബാധ രൂക്ഷമായി വിളകളെ നശിപ്പിക്കുന്ന ഘട്ടം വന്നാല്, സസ്തനികള്ക്കു വിഷവീര്യം കുറവുള്ള സിന്തറ്റിക് പൈറത്രോയ്ഡ് വിഭാഗത്തില്പ്പെട്ട കീടനാശിനികള് ഉപയോഗിക്കാം.
ന്മഡെല്റ്റാമെത്രിന്, ഫെന്വാലറേറ്റ്, ലാംടസൈഹാലോത്രിന് എന്നീ കീടനാശിനികള് ശുപാര്ശ ചെയ്യാം. വേപ്പധിഷ്ഠിത കീടനാശിനികളും പ്രയോഗിക്കാം
ന്മ4000 ഏക്കര് സ്ഥലത്തേക്ക് 2000 ലീറ്റര് കീടനാശിനി ഉപയോഗിക്കാം.
ന്മഇവ തളിക്കുന്നതിനു ജനവാസിമില്ലാത്തിടത്തെ പാടശേഖരങ്ങളില് ഡ്രോണുകളും മറ്റിടങ്ങളില് യന്ത്രവല്കൃത സ്പെയറുകളും ഉപയോഗിക്കാം.
ന്മലഭ്യമായ ഡ്രോണുകളുടെയും സ്പെയറുകളുടെയും വിവരം ശേഖരിച്ചു വയ്ക്കണം.
ന്മകൃഷി വകുപ്പിനു കീഴിലുള്ള യന്ത്രവല്കൃത സ്പെയറുകളില് പ്രവര്ത്തനക്ഷമമല്ലാത്തത് അറ്റകുറ്റപ്പണി നടത്തണം
ന്മജനവാസ കേന്ദ്രങ്ങളിലും സമീപ പ്രദേശങ്ങളിലും 3000 പിപിഎം അസാഡിറാക്ടിന് അടങ്ങിയിട്ടുള്ള കീടനാശിനി 510 മില്ലി 1 ലീറ്റര് വെള്ളത്തില് കലക്കി തളിക്കാംവെട്ടുക്കിളി മണ്ണില് മുട്ടയിടുകയോ പെറ്റു പെരുകുകയോ ചെയ്യുകയാണെങ്കില് മാത്രം മെറ്റാറൈസിയം എന്ന മിത്ര കുമിള് ഉപയോഗിക്കാം.
ന്മമണ്ണിളക്കി കൊടുക്കുന്നതു മുട്ട നശിപ്പിക്കാന് സഹായിക്കും
https://www.facebook.com/Malayalivartha



























