പുതുവർഷം ; പുതിയ പഠനരീതി ;ഓൺലൈൻ ക്ലാസുകളിലൂടെ ഇന്ന് പുതിയ അധ്യയന വർഷത്തിന് ആരംഭം; പഠനം വിക്ഴേസ് ചാനൽ വഴി; സ്മാര്ട്ട്ഫോണും ടിവിയും ഇല്ലാത്ത വിദ്യാര്ത്ഥികള്ക്കും ഓണ്ലൈന് പഠനം ഉറപ്പാക്കാനുള്ള ശ്രമത്തിൽ വിദ്യാഭ്യാസ വകുപ്പ്

കുട്ടികൾക്ക് ഇന്ന് ശരിക്കും ആഘോഷമാകേണ്ട ദിവസമാണ്.പുതിയ ഉടുപ്പും ബാഗും കുടയുമൊക്കെ വാങ്ങി മഴവെള്ളം തട്ടിത്തെറിപ്പിച്ച് അങ്ങനെ സ്കൂളിലേക്ക് പോകാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാലം. പ്രവേശനോത്സവം കൂടി വന്നതോടെ ഒന്നാം ക്ലാസ് പ്രവേശനവും കളറായി . പക്ഷെ കൊറോണ വ്യാപനം എല്ലാം തകിടം മറിച്ചു . കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഓൺലൈൻ വിദ്യാഭ്യാസം ഇന്ന് മുതൽ ആരംഭിക്കുകയാണ് .പുതിയ വർഷത്തെ പുത്തൻ പഠനരീതി എങ്ങനെ എന്ന് ആശങ്കയുള്ളവരും കുറവല്ല.
സ്കൂളുകൾ തുറക്കാതെ വീട്ടിലിരുന്ന് വിക്ഴേസ് ചാനൽ വഴിയാണ് പഠനം. സ്മാര്ട്ട്ഫോണും ടിവിയും ഇല്ലാത്ത വിദ്യാര്ത്ഥികള്ക്കും ഓണ്ലൈന് പഠനം ഉറപ്പാക്കുനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. ഒരു സമയം ഒരു ക്ലാസുകാർക്ക് വേണ്ടിയുള്ള ക്ലാസ് മാത്രമായിരിക്കും നടക്കുക. ക്ലാസുകളുടെ വിഷയം തിരിച്ചുള്ള ടൈംടേബിൾ പുറത്തിറക്കി. പ്ലസ് ടു വിഭാഗം കുട്ടികൾക്കുള്ള ക്ലാസോടെയാണ് പുതിയ പഠനരീതിക്ക് തുടക്കം കുറിക്കുന്നത്.സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും ഓണ്ലൈന് ക്ലാസുകള് നാളെ മുതല് ആരംഭിക്കാനിരിക്കെ മുന്നൊരുക്കങ്ങൾ പുർത്തിയായതായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്ര നാഥ്. പുതിയ സാഹചര്യങ്ങൾ പരിഗണിച്ച് സ്കൂളിൽ എത്തി പാഠ പുസ്തങ്ങൾ സ്വന്തമാക്കാൻ സാധിക്കാത്തവർത്ത് ഇവ വീട്ടിലെത്തിച്ച് നൽകാനും പദ്ധതിയൊരുങ്ങുന്നതായും മന്ത്രി അറിയിച്ചു.
ഇന്നത്തെ ഓണ്ലൈന് ക്ലാസുകളില് പങ്കെടുക്കാത്ത വിദ്യാര്ത്ഥികളുടെ കണക്കെടുത്ത് സൗകര്യം ഒരുക്കും. കുടുംബശ്രീയുടെ സഹകരണത്തോടെയാണ് അങ്കണവാടികളിലും സ്കൂളുകളിലും ഇത്തരം സൗകര്യം ഒരുക്കുക. ടിവിയും സ്മാര്ട്ട്ഫോണും ഇല്ലാത്ത രണ്ട് ലക്ഷം വിദ്യാര്ത്ഥികളെങ്കിലും സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്.
ഇവരുടെ ഓണ്ലൈന് പഠനം ഉറപ്പാക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന് മുന്നിലെ വെല്ലുവിളി. ഇന്നത്തെ ക്ലാസുകള് കഴിയുന്നതോടെ ഏതൊക്കെ കുട്ടികള്ക്കാണ് സംവിധാനങ്ങള് ഇല്ലാത്തതെന്ന കൃത്യമായ കണക്കെടുക്കും. ഇവര്ക്ക് തൊട്ടടുത്ത വീടുകളില് ഓണ്ലൈന് പഠന സൗകര്യമൊരുക്കാനുള്ള ശ്രമമാണ് ആദ്യം നടത്തുക. ഇതും സാധ്യമാകാത്ത വിദ്യാര്ത്ഥികള്ക്ക് പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെ സൗകര്യം ഒരുക്കും.
തിങ്കളാഴ്ചത്തെ ടൈംടേബിൾ
പ്ലസ് ടു: രാവിലെ 8.30ന് ഇംഗ്ലിഷ്, 9ന് ജിയോഗ്രഫി, 9.30ന് ഗണിതശാസ്ത്രം, 10ന് കെമിസ്ട്രി.
പത്താം ക്ലാസ്: 11ന് ഭൗതികശാസ്ത്രം, 11.30ന് ഗണിതശാസ്ത്രം, 12ന് ജീവശാസ്ത്രം.
ഒന്നാം ക്ലാസ്: 10.30ന് പൊതുവിഷയം.
രണ്ടാം ക്ലാസ്: 12.30ന് പൊതുവിഷയം.
മൂന്നാം ക്ലാസ്: 1ന് മലയാളം.
നാലാം ക്ലാസ്: 1.30ന് ഇംഗ്ലിഷ്.
അഞ്ച്, ആറ്, ഏഴ് ക്ലാസ്: മലയാളം - ഉച്ചയ്ക്ക് യഥാക്രമം 2, 2.30, 3
എട്ടാം ക്ലാസ്: വൈകിട്ട് 3.30ന് ഗണിതശാസ്ത്രം. 4ന് രസതന്ത്രം.
ഒമ്പതാം ക്ലാസ്: 4.30ന് ഇംഗ്ലിഷ്, 5ന് ഗണിതശാസ്ത്രം.
ആദ്യ ആഴ്ച ട്രയൽ അടിസ്ഥാനത്തിലാണ് സംപ്രേഷണം ആരംഭിക്കും ; 10,12 ക്ലാസുകാർക്കായി അതേ ദിവസം വൈകിട്ടും മറ്റുള്ളവർക്കു ശനി, ഞായർ ദിവസങ്ങളിലും പുനഃസംപ്രേഷണമുണ്ട്. ആദ്യ ആഴ്ച ക്ലാസ് നഷ്ടമായവരെ കണ്ടെത്തി സൗകര്യം ഉറപ്പു വരുത്തിയ ശേഷമാകും പുനഃസംപ്രേഷണം. ഡിടിഎച്ച് വഴിയും ചാനൽ ലഭ്യമാക്കുമെന്നാണ് വിവരം. ഇതിനു പുറമേ വിക്ടേഴ്സിന്റെ ഫെയ്സ്ബുക് പേജിലും യൂട്യൂബ് ചാനൽ വഴിയും വെബ്സൈറ്റ് വഴിയും സംപ്രേഷണത്തിനു ശേഷവും ക്ലാസുകൾ ലഭ്യമാക്കും.
പന്ത്രണ്ടാം ക്ലാസിലുള്ള നാലു വിഷയങ്ങളും രാത്രി ഏഴ് മുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങളും വൈകിട്ട് 5.30 മുതലും പുനഃസംപ്രേഷണവും ഉണ്ടാകും. മറ്റു വിഷയങ്ങളുടെ പുനഃസംപ്രേക്ഷണം ശനിയാഴ്ചയാകും. കൈറ്റ് വിക്ടേഴ്സ് ചാനല് കേബിള് ശൃംഖലകളില് ലഭ്യമാണ്. ഏഷ്യാനെറ്റ് ഡിജിറ്റലില് 411, ഡെന് നെറ്റ്വര്ക്കില് 639, കേരള വിഷനില് 42, ഡിജി മീഡിയയില് 149, സിറ്റി ചാനലില് 116 എന്നീ നമ്പറുകളിലാണ് ചാനല് ലഭിക്കുക. വിഡിയോകോണ് ഡി2എച്ചിലും ഡിഷ് ടിവിയിലും 642ാം നമ്പറില് ചാനല് ലഭിക്കും. ഇതിനു പുറമെ www.victers.kite.kerala.gov.in പോര്ട്ടല് വഴിയും ഫെയ്സ്ബുക്കില് facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില് youtube.com/ itsvictersല് സംപ്രേക്ഷണത്തിന് ശേഷവും ക്ലാസുകള് ലഭ്യമാകും.
വീട്ടില് ടിവിയോ സ്മാര്ട്ട്ഫോണോ ഇന്റർനെറ്റോ ഇല്ലാത്ത ഒരു കുട്ടിക്കുപോലും ക്ലാസുകള് കാണാന് അവസരം ഇല്ലാതിരിക്കുന്ന സാഹചര്യം പൂര്ണമായും ഒഴിവാക്കണമെന്ന് സര്ക്കാര് ഉത്തരവില് പറയുന്നു. ഇതനുസരിച്ചുള്ള ക്രമീകരണങ്ങള് അധ്യാപകര് കുട്ടികളുമായി ബന്ധപ്പെട്ടും പ്രഥമാധ്യാപകര് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും പിടിഎകളുടെയുമെല്ലാം സഹായത്തോടെ ഏര്പ്പെടുത്താനും സര്ക്കാര് നിർദേശിച്ചിട്ടുണ്ട്.
ആദ്യ ആഴ്ച തന്നെ ആവശ്യകതക്കനുസരിച്ച് കൈറ്റ് സ്കൂളുകളില് ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്ടോപ്പുകള്, 7000 പ്രോജക്ടറുകള്, 4545 ടെലിവിഷനുകള് തുടങ്ങിയവ സൗകര്യങ്ങള് ലഭ്യമല്ലാത്ത പ്രദേശത്തു കൊണ്ടുപോയി ഉപയോഗിക്കാന് അനുവാദം നല്കുമെന്ന് കൈറ്റ് സിഇഒ കെ.അന്വര് സാദത്ത് അറിയിച്ചു. സംപ്രേഷണ സമയത്തോ ആദ്യ ദിവസങ്ങളിലോ ക്ലാസുകള് കാണാന് കഴിയാത്ത കുട്ടികള് യാതൊരു കാരണവശാലും ആശങ്കപ്പെടേണ്ട കാര്യമില്ല. അവര്ക്കായി പിന്നീട് ഡൗണ്ലോഡ് ചെയ്ത ഉള്ളടക്കം ഓഫ്ലൈനായി കാണിക്കുന്നതുള്പ്പെടെ വിവിധങ്ങളായ സംവിധാനങ്ങളും ഏര്പ്പെടുത്തും.
അംഗനവാടികള്, വായനശാലകള്, അക്ഷയ കേന്ദ്രങ്ങള്, സമീപത്തെ സ്കൂളുകള് എന്നിവിടങ്ങളിലായിരിക്കും ഇത്. കുടുംബശ്രീയുടേയും തദ്ദേശ സ്വയംഭരണ വകുപ്പിന്റേയും സഹായവും ഇതിനായി തേടും. പിന്നോക്ക, തീരദേശ, ആദിവാസി മേഖലകളിലെ വിദ്യാര്ത്ഥികള്ക്ക് പ്രത്യേക ഊന്നല് നല്കിയായിരിക്കും ഓണ്ലൈന് പഠന സംവിധാനം ഒരുക്കുന്നത്. വീടുകളില് വര്ക്ക്ഷീറ്റ് എത്തിക്കാനുള്ള തീരുമാനവുമുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികള്ക്ക് പ്രത്യേക സംവിധാനവും വിദ്യാഭ്യാസ വകുപ്പ് ഒരുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha



























