Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

അഞ്ചല്‍ ഏറത്ത് പാമ്പുകടിയേറ്റു മരിച്ച ഉത്രയുടെ അമ്മ ജവഹര്‍ യുപി സ്‌കൂളിലെ അധ്യാപികയായ മണിമേഖലയുടെ വിരമിക്കലിന്റെ ഭാഗമായുള്ള യാത്രയയപ്പ് ചടങ്ങില്‍ സഹപ്രവര്‍ത്തകര്‍ കൂടുതലൊന്നും പറഞ്ഞില്ല, ആരും ആശംസ നേര്‍ന്നില്ല, പകരം  പ്രാര്‍ത്ഥന മാത്രം... മകള്‍ ഉത്രയുടെ അപ്രതീക്ഷിത വേര്‍പാടിനെ തുടര്‍ന്നുള്ള ഹൃദയ വേദനയോടെയാണ് 36 വര്‍ഷം നീണ്ട അധ്യാപന ജീവിതത്തില്‍ നിന്നുള്ള മണിമേഖലയുടെ വിരമിക്കല്‍

01 JUNE 2020 10:13 AM IST
മലയാളി വാര്‍ത്ത

More Stories...

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന

ആശംസകളാണോ ആശ്വാസവാക്കുകളാണോ പറയേണ്ടതെന്ന് അവര്‍ക്ക് അറിയുമായിരുന്നില്ല. ടീച്ചറുടെ ഇനിയുള്ള ജീവിതം വിശ്രമമില്ലാത്തതാണെന്ന തിരിച്ചറിവോടെ സഹാധ്യാപകര്‍ അവരെ യാത്രയാക്കുകയായിരുന്നു.

അതെ ആ യാത്രയയപ്പ് ചടങ്ങിലും കിച്ചുവായിരുന്നു ശ്രദ്ധാകേന്ദ്രം. അമ്മൂമ്മയുടെ ഒക്കത്തിരുന്ന് അവന്‍ പലപ്പോഴും ചിണുങ്ങി. അഞ്ചല്‍ ഏറത്ത് പാമ്പുകടിയേറ്റു മരിച്ച ഉത്രയുടെ അമ്മ ജവഹര്‍ യുപി സ്‌കൂളിലെ അധ്യാപികയായ മണിമേഖലയുടെ വിരമിക്കലിന്റെ ഭാഗമായുള്ള യാത്രയയപ്പ് ചടങ്ങില്‍ സഹപ്രവര്‍ത്തകര്‍ കൂടുതലൊന്നും പറഞ്ഞില്ല. ആരും ആശംസ നേര്‍ന്നില്ല, പകരം പ്രാര്‍ഥിക്കാമെന്നു പറഞ്ഞു. മകള്‍ ഉത്രയുടെ അപ്രതീക്ഷിത വേര്‍പാടിനെ തുടര്‍ന്നുള്ള ഹൃദയ വേദനയോടെയാണ് 36 വര്‍ഷം നീണ്ട അധ്യാപന ജീവിതത്തില്‍ നിന്നുള്ള വിരമിക്കല്‍.

അഞ്ചല്‍ ഏറത്ത് ഭര്‍ത്താവ് പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ അമ്മ മണിമേഖല ശനിയാഴ്ചയാണ് ആയൂര്‍ ജവാഹര്‍ സ്‌കൂളില്‍നിന്ന് പ്രഥമാധ്യാപികയായി വിരമിച്ചത്. രാവിലെ ഉത്രയുടെ മകന്‍ കിച്ചുവിനെ മാറോടു ചേര്‍ത്തുപിടിച്ചാണ് അവര്‍ സ്‌കൂളിലേക്ക് എത്തിയത്.

ചുമതല കൈമാറുമ്പോഴും എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോഴുമെല്ലാം കൗതുകത്തോടെ അവനെല്ലാം കണ്ടിരുന്നു. ബന്ധുവായ ശ്യാമിനൊപ്പമാണ് മണിമേഖല രാവിലെ സ്‌കൂളിലെത്തിയത്. പന്ത്രണ്ടുവര്‍ഷമായി അവര്‍ ആയൂര്‍ സ്‌കൂളില്‍ ജോലിചെയ്യുകയാണ്. നേരത്തേ കുളത്തൂപ്പുഴയിലും ചോഴിയക്കോട്ടുമുള്ള സ്‌കൂളുകളിലാണ് ജോലി ചെയ്തിരുന്നത്.

രാവിലെ പത്തിനു ഉത്രയുടെ മകന്‍ കിച്ചുവെന്ന ധ്രുവുമായി സ്‌കൂളിലെത്തിയ ശേഷം വൈകിട്ട് നാലോടെയാണു മടങ്ങിയത്. മകളുടെ മരണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു ഭര്‍ത്താവ് വിജയസേനനും മകന്‍ വിഷുവും ക്രൈംബ്രാഞ്ച് ഓഫിസില്‍ പോയതിനാലാണു കിച്ചുവിനെയും ഒപ്പം കൂട്ടിയത്. കുളത്തൂപ്പുഴ ടൗണ്‍ യുപി സ്‌കൂളിലെ അധ്യാപികയായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വിരമിക്കുമ്പോള്‍ ലഭിക്കുന്ന തുക ഉപയോഗിച്ചു ഏറത്തെ കുടുംബ വീടിനടുത്തു മകള്‍ ഉത്രയ്ക്കു വീട് നിര്‍മിച്ചു നല്‍കണമെന്ന സ്വപ്നം പറഞ്ഞ് അവര്‍ വിതുമ്പി.

ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ അഞ്ചല്‍ ഏറം വിഷു വെള്ളശ്ശേരില്‍ ഉത്രയുടെ മകനാണ് ഒരു വര്‍ഷവും ഒരു മാസവും പ്രായമുള്ള കിച്ചു എന്ന ധ്രുവ്.
അച്ഛന്‍ സൂരജിന്റെ അടൂര്‍ പറക്കോട്ടെ വീട്ടില്‍നിന്ന് അഞ്ചല്‍ പൊലീസ് ധ്രുവിനെ അമ്മ ഉത്രയുടെ ഏറത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത് ചൊവ്വാഴ്ച പകല്‍ 12.40നാണ്.
ഈ സമയം ഉത്രയെ കടിച്ച മൂര്‍ഖന്‍ പാമ്പിനെ വീടിന്റെ പിറകില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ഫോറന്‍സിക് വിദഗ്ധര്‍ തയ്യാറെടുക്കുകയായിരുന്നു.
മുത്തച്ഛന്‍ വിജയസേനനും മറ്റു ബന്ധുക്കളും മാറിമാറി എടുക്കുന്നുണ്ടെങ്കിലും അമ്മൂമ്മ മണിമേഖലയോടാണ് കിച്ചുവിന് ഏറെയിഷ്ടം. 'അവന്‍ എന്നെ അപ്പു എന്നും അമ്മൂമ്മയെ അമ്മു എന്നുമാണ് വിളിക്കുന്നത്.
കുഞ്ഞിന് ഇനിയെല്ലാം ഞങ്ങള്‍ മാത്രമാണ്'- വിജയസേനന്‍ പറഞ്ഞു. ധ്രുവിന് കിച്ചു എന്ന വിളിപ്പേര് നിര്‍ദേശിച്ചത് അച്ഛന്‍ സൂരജ് ആണ്.
ഉത്രയുടെ മരണം കഴിഞ്ഞ് അഞ്ചാംനാള്‍ ബന്ധുക്കള്‍ കൂടിയിരിക്കുമ്പോള്‍ ധ്രുവിനെ കിച്ചുവെന്നു വിളിക്കണമെന്ന് സൂരജ് ആവശ്യപ്പെട്ടെന്നും അത് തങ്ങള്‍ അംഗീകരിച്ചെന്നും മുത്തച്ഛന്‍ വിജയസേനന്‍ പറഞ്ഞു. ഉത്രയുടെ വിളിപ്പേര് റിച്ചുവെന്നും സഹോദരന്റേത് ബിച്ചു എന്നുമാണ്.
'കൊച്ചുമകനുവേണ്ടിയാകും ഇനി ഞങ്ങടെ ജീവിതം. അവനെ ആര്‍ക്കും വിട്ടുകൊടുക്കില്ല. അതിനായി എല്ലാ നിയമ പോരാട്ടവും നടത്തും' ഉത്രയുടെ അമ്മ ആയൂര്‍ ഗവ. ജവഹര്‍ യുപിസ്‌കൂളിലെ പ്രധാനാധ്യാപിക മണിമേഖല പറഞ്ഞു. 'സൂരജിന്റെ ലക്ഷ്യം സ്വത്താണ്. അതിനാല്‍ കുഞ്ഞിന്റെ ജീവന്‍കൂടി ഇല്ലാതാക്കാന്‍ അയാള്‍ക്ക് അവസരം നല്‍കില്ല'- ഉത്രയുടെ സഹോദരന്‍ വിഷു കൂട്ടിച്ചേര്‍ത്തു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (35 minutes ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (1 hour ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (1 hour ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (2 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (3 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (4 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (4 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (5 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (5 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (5 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (5 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (6 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (6 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (6 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (7 hours ago)

Malayali Vartha Recommends