യുവതിയും കുഞ്ഞുങ്ങളും ഉറങ്ങിക്കിടക്കവേ മയക്കി ആഭരണങ്ങളും പണവും കവര്ന്നു

മലപ്പുറം ജില്ലയില് അരീക്കോട് ഉറങ്ങിക്കിടന്ന യുവതിയെയും മക്കളെയും മയക്കി 8 പവന് സ്വര്ണാഭരണങ്ങളും 2 എടിഎം കാര്ഡുകളും 3600 രൂപയും മോഷ്ടിച്ചതായി പരാതി.
ഇക്കഴിഞ്ഞ ദിവസം രാത്രിയില് തെരട്ടമ്മല് കുളത്തിങ്ങല് പി.ടി.മുഹമ്മദലിയുടെ വീട്ടിലായിരുന്നു മോഷണം. പെരുന്നാള് ദിവസമെത്തിയ മകളുടെയും 2 പേരമക്കളുടെയും മാല, വള, കൈ ചെയിന് തുടങ്ങിയവ ഉറക്കത്തില് ജനല് വഴി പൊട്ടിച്ചെടുക്കുകയായിരുന്നു. പരാതിയില് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
താഴത്തെ നിലയിലെ മുറിയില് രാത്രി 11-നുശേഷമാണ് ഇവര് ഉറങ്ങാന് കിടന്നത്. രാവിലെയായിട്ടും എഴുന്നേല്ക്കാത്തതിനെ തുടര്ന്നു വീട്ടുകാര് വിളിച്ചുണര്ത്തിയപ്പോഴാണു മോഷണം നടന്നതായി അറിയുന്നത്. മകളും കുട്ടികളും ഉറക്കമുണരുമ്പോള് ആലസ്യത്തിലായിരുന്നുവെന്നു മുഹമ്മദലി പറഞ്ഞു. ജനലിന് അടുത്തുള്ള കട്ടിലിലായിരുന്നു ഉറങ്ങിയിരുന്നത്.
വീട്ടില് നിര്ത്തിയിട്ടിരുന്ന 2 ബൈക്കുകളുടെ കേബിളുകള് അറുത്തുമാറ്റിയ നിലയിലായിരുന്നു. എടിഎം കാര്ഡുകളും 3600 രൂപയും ബാഗിലായിരുന്നു സൂക്ഷിച്ചിരുന്നത്. വിരലടയാള വിദഗ്ധര് പരിശോധന നടത്തി.
https://www.facebook.com/Malayalivartha



























